Saturday, October 2, 2010
ഗാന്ധി
ഇത്രയ്ക് ലാളിത്യമുള്ള ഒരു മനുഷ്യന്റെ നാട്ടുകാരനയതില്‍ ഞാന്‍ അഭിമാനിക്കുന്നു .ഗാന്ധിജിയുടെ കുറ്റങ്ങള്‍ കണ്ടെത്താന്‍ നടക്കുന്ന ഒരുപാട് പേരുണ്ട് .കൂട്ടുകാരെ ആദ്യം അദ്ധേഹത്തിന്റെ നല്ല ഗുണങ്ങളില്‍ എതെന്കിലുമൊന്നു സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കു .ഒറ്റ തോര്തുടുത് ഭാരത പര്യടനം നടത്തണ്ട.മറിച് സത്യം മാത്രം പറഞ്ഞു ജീവിക്കാന്‍ നോക്കൂ ,എത്ര ബുദ്ധിമുട്ടാണ് അല്ലേ?നമ്മുടെ രാഷ്ട്രപിതാവിനെ കൂടുതല്‍ അറിയുന്തോറും നാം കൂടുതല്‍ വിസ്മയിക്കുന്നു. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ആ മഹാത്മാവ് പറഞ്ഞത് എത്ര ശരിയാണ് .നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങള്‍ തന്നെയാണ് നമുക്ക് ഈ ലോകത്തിനുള്ള സംഭാവന .ബാപ്പു ജീവിച്ച ഭാരതത്തില്‍ ജീവിക്കുന്ന നമുക്കും ഈ സമൂഹത്തിനു എന്തെങ്കിലും ചെയ്യാനാകും .ഒരു ജനതയ്ക് മുഴുവന്‍ വെളിച്ചമേകിയ ,വരാനിരിക്കുന്ന തലമുറകള്‍ക്ക് കൂടി പ്രചോദനമാകുന്ന ആ മഹാ മനുഷ്യന്റെ ഓര്‍മയ്ക് മുന്നില്‍ എന്റെ പ്രണാമം .
Labels:
സ്മരണ
Subscribe to:
Posts (Atom)