"മറ്റുള്ളവര്ക്കു വേണ്ടി നൊമ്പരപ്പെടാനുള്ള മനസാണ് സ്നേഹം "

Saturday, May 29, 2010

ഭ്രാന്തന്‍

കവിതയെ കണ്ടു ഞാനവളെ പ്രണയിച്ചു

കഥകള്‍ കൊണ്ടൊരു കൊട്ടാരമുണ്ടാക്കി

ആനന്തത്തില്‍ ആറാടി നടക്കവേ

ജനമെന്നെ വിളിച്ചു' ഭ്രാന്തന്‍

Sunday, May 16, 2010

ഐശ്വര്യ വിചാരങ്ങള്‍

അക്ഷയ ത്രിതിയ സ്വര്‍ണം വാങ്ങാന്‍ നല്ല ദിവസമാനെന്ന മൂഡ വിശ്വാസം വളര്‍ത്തിയെടുത്തത് കച്ചവടക്കാരാകം .സത്യത്തില്‍ അന്ന് സ്വര്‍ണം ദാനം ചെയ്യാനുള്ള ദിവസമാണെന്ന് ചിലര്‍കെങ്കിലും അറിയാം.എന്റെ വിഷയം അതല്ല .ഈ തട്ടിപ്പിന് പത്രങ്ങളും ചാന്നലുകളും എന്തിനു കൂട്ട് നില്കുന്നു എന്നതാണ്.അന്ധവിശ്വാസങ്ങളെ തുടച്ചു നീകാനല്ലെ സഹായികേണ്ടത്.കാശിനു വേണ്ടി പരസ്യങ്ങള്‍ വിറ്റു കൊള്ളൂ.പക്ഷെ അതിലുമപ്പുരതെക്ക് കടക്കരുത്. ഉദാഹരണം പറയാം.മനോരമ ന്യൂസ്‌ ചാനലില്‍ ഇന്ന് സ്വര്‍ണ കടയ്ക്കകത്ത്‌ വെച്ച് ലൈവ് പ്രോഗ്രാം ഉണ്ടാരുന്നു.സ്വര്‍ണം വാങ്ങനെതിയവരുടെ തിരക്കിന്റെ ലൈവ് പരിപാടി.അവതാരിക (റിപ്പോര്‍ട്ടര്‍ എന്ന് വിളിക്കാന്‍ മനസു വരുന്നില്ല ) ഒരു സ്ത്രീയോട് ചോദിക്കുന്നു കഴിഞ്ഞ വട്ടം സ്വര്‍ണം വാങ്ങിയപ്പോള്‍ ഐശ്വര്യം വന്നോ എന്ന് .മറുപടി രസകരമാണ്* കുഴപമില്ല *.അതായതു പ്രതേകിച്ചു ഒരു ആന മുട്ടയും കിട്ടിയില്ല എന്ന്.പക്ഷെ അവതാരിക വിടുമോ .വിശ്വാസത്തിന്റെ വാലില്‍ തൂങ്ങി എന്തൊക്കെയോ പറഞ്ഞു. കാണുന്നവര്‍ക്ക് തോന്നും മനോരമ ഈ വിശ്വാസത്തെ(?) അടിവരയിടാന്‍ ശ്രമിക്കുകയാണെന്ന്. സത്യമതാണ് താനും.കച്ചവടം ഒരു ഉപജീവന മാര്‍ഗമാണ് .പത്രപ്രവര്‍ത്തനം എന്നാല്‍ എന്താണ് എന്ന് ഒന്ന് പറഞ്ഞു തരണം .അതും ഒരു വാര്‍ത്ത ചാനല്‍ ഇങ്ങനെ കാനികുംപോള്‍ പാവം ജനം വിശ്വസിച്ചു പോകും.മാധ്യമങ്ങളില്‍ ബിസിനസ് സാമ്രാജ്യങ്ങള്‍ നടത്തുന്ന ഇടപെടലുകലെകുരിച് പി സായിനാഥ് പറഞ്ഞപ്പോള്‍ അത്ര കാര്യമാക്കിയില്ല .പക്ഷെ നമ്മുടെ വാര്‍ത്ത ചന്നലുകളിലും ദുര്ഭൂതങ്ങള്‍ കളി തുടങ്ങിയിരിക്കുന്നു.ഇന്ത്യവിസിഒനിലും ഏഷ്യാനെറ്നെവ്സിലും കട ഉദ്ഖടനഗല്‍ലൈവ് ആയി വരുന്നുണ്ട് .അത് വാര്തയാണോ എന്ന് ആരെങ്കിലും ചിന്ടിചിടുണ്ടോ?ഇല്ല .കാരണം ന്യൂസ്‌ ചാനലില്‍ വരുന്നത് ന്യൂസ്‌ അല്ലെ?കുറച്ചു വാര്‍ത്തയും കൂടുതല്‍ പരസ്യങ്ങളും അതിലും കുടുതല്‍ വാര്‍ത്തയുടെ വേഷം കെട്ടിയ പരസ്യങ്ങളും നമ്മുടെ സ്വീകരണ മുറികളില്‍ നിറയുന്നു. എലസുകളുടെയും യന്ത്രങ്ങളുടെയും പരസ്യങ്ങള്‍ക്ക് നല്ല സ്വീകരണമാണ് എല്ലാ ചാനലുകളും നല്‍കുന്നത്.എന്നിട്ട് ചിലപ്പോ അന്ടവിസ്വനഗ്ല്ക് അടിമപ്പെടുന്ന മലയാളികളെ ഓര്‍ത്ത് നെടുവീര്‍പ്പിടും .കൊന്നാല്‍ പാപം ചിലപ്പോള്‍ തിന്നാല്‍ തീരും അല്ലെ ?

Saturday, May 15, 2010

അപരിചിതന്‍

നിറവയറുമായി പടിവാതിലിലെത്തിയ പ്രണയിനിയോടും
മരണാസന്നനായി വഴിയില്‍ കണ്ടൊരാ വയസനോടും
മൊഴിഞ്ഞതോരെ വാചകം
ഞാന്‍ അറിയില്ലല്ലോ നിങ്ങളെ