Saturday, August 28, 2010
വെള്ളത്തില്‍ ഒരു ഓണം തുടരുന്നു
ഓണത്തിന് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിക്കുന്നത് പോലെ സ്പെഷ്യല്‍ മദ്യങ്ങളും അനുവദിക്കുന്നതിനെ പട്ടി സര്‍ക്കാര്‍ ആലോചിക്കണം .ഞങ്ങള്‍ പറഞ്ഞാല്‍ വേണ്ട എന്ന് തള്ളികളയാന്‍ സര്കരിനു പറ്റില്ലല്ലോ .ഖജനാവ് മുഴുവന്‍ ഞങ്ങള്‍ ചോര നീരാകിയ കാശല്ലേ? ഒന്ന് കൂടി :പണ്ട് ഒരു തെലുങ്കന്‍ എന്നോട് ചോദിച്ചു നിങ്ങള്‍ മലയാളികള്‍ എന്തിനാണ് ഇത്രയും കുടിക്കുന്നതെന്ന് ?ഉത്ടരം കിട്ടാന്‍ മൂന്ന് കുപ്പി ഫുള്ള് അകതാകേണ്ടി വന്നു.ഉത്ടരം ഇത്രമാത്രം "ചില ചോദ്യങ്ങള്‍ക്ക് ഉത്ടരം ഇല്ല "
വെള്ളത്തില്‍ ഒരു ഓണം.
ഇത്തവണയും ഞങ്ങള്‍ കരുനാഗപ്പള്ളികാര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.അത്യന്തം വാശിയേറിയ മത്സരത്തില്‍ അഖില കേരളത്തെയും പിന്തള്ലുവാന്‍ഞങ്ങള്‍ക്ക് കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ട്.ഓണം ഒര്മാകളിലാണ് ജീവികുന്നത് എന പഴഞ്ചന്‍ ബുദ്ടിജീവി വാചകങ്ങളെ വാള് വെച്ചു കളഞ്ഞു ഞങ്ങള്‍ തെളിയികുകയാണ് ഓണം ആഘോഷതിന്റെതാണ് .മദ്യമില്ലാതെ മലയാളിക്കെന്ടഘോഷം ?ഈ കലാപരിപാടിയെ ഇത്രത്തോളം ആവേശകരമാകിയത് മാധ്യമ സുഹൃത്തുകളുടെ അകമഴിഞ്ഞ പ്രോത്സാഹനവും പിന്ടുനയുമാണ്. അല്ലെങ്കില്‍ ചാലക്കുടി ഞങ്ങള്കൊരു ഭീഷണിയാണെന്ന് ഞങള്‍ തിരിച്ചരിയില്ലയിരുന്നു .പണ്ട് തലയില്‍ മുണ്ടുമിത്റ്റ്‌അച്ഛനും വീട്ടുകാരും കാണാതെ ഷാപ്പില്‍ പോയി തുടിക്കുന്ന ഹൃദയത്തോടെ പുളിക്കുന്ന കല്ല് കുടിച്ച ഒരു ഭൂതകാലം ഞങ്ങള്കുണ്ടായിരുന്നു .ബീവരെജ് (ആ നാമം വാഴ്ത്തപ്പെടട്ടെ )വന്നതോടെ ഞങ്ങളെയും പൌരന്മാരായി ഈ സമൂഹം അംഗീകരിച്ചു.സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് ഞങ്ങളെ നിങ്ങള്‍ എത്തിച്ച പോലെ ഞങ്ങളുടെ കുടുംബങ്ങളെ ഞങ്ങള്‍ ദുഖത്തിന്റെയും ദുരിതത്തിന്റെയും വഴികളിലേക് ഞങ്ങളും എത്തിച്ചു. എല്ലാവരും മാറണമല്ലോ? ഒരു കായിക ഇനത്തിനു നല്‍കുന്ന എല്ലാ കവറേജും പ്രിയ മാധ്യമങ്ങള്‍ നല്‍കി.എന്തിനു അധികം പറയണം ഉത്രാടത്തിന് ആര് ലീഡ് ചെയ്യുന്നു തൊട്ടുപിന്നില്‍ ആരോകെ എന്നെല്ലാം ഞങ്ങള്ക് സമയാസമയം എത്തിച്ചു തന്നവരെ നന്ദി.ചാലക്കുടി മുന്നേറിയപ്പോള്‍ അതുവരെ കഴിച്ചതു മുഴുവന്‍ ആവിയായിപ്പോയി. മദ്യപാനം ഒരു സാമുഹിക ആചാരമായി കരുതുന്ന ഈ നാട്ടില്‍ പിന്നിലായിപ്പോയാല്‍ പിന്നെ ബിയര്‍ അടിക്കാന്‍ പോലും യോഗ്യതയില്ലതവരായി പോയേനെ.പക്ഷെ പൊതു ആവശ്യം കണക്കിലെടുത്ത് എല്ലാവരും കൈമെയ് മറന്നു പരിശ്രമിച്ചു. ഐക്യം എങ്ങനെ നമ്മെ വിജയികലാക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ വിജയം .നിങ്ങള്‍ വിസ്വസികുമോ എന്നറിയില്ല ഇവിടെ മധ്യപാനികല്ക് ഒരു അസോസിയേഷന്‍ വരെ ഉണ്ട് .ബിവേരജിലെ സേവനം മെച്ചപെടുത്താന്‍ സര്‍ക്കാര്‍ (ആ നാമവും വാഴ്ത്തപ്പെടട്ടെ ) സെല്‍ഫോണിലൂടെ സന്ദേശം അയക്കുന്ന നൂതനമായ ഒരു പദ്ധതി ആവിഷ്കരിച്ചത് തന്നെ ഞങ്ങളെ എത്രമാത്രം ആദരികുകയും സ്നേഹികുകയും ചെയ്യുന്ന ഒരു നാടാണ് നമ്മുടെത് എന്ന് കാട്ടിത്തരുന്നു .പണ്ട് അയ്യേ കുടിയന്‍ പോകുന്നു എന്ന് പറഞ്ഞവര്‍ ഇന്ന് കുശലം ചോദിക്കുന്നത് ബിവേരെജിലെകാണോ എന്നാണ്.അതു കൊണ്ട് മദ്യപാനത്തെ നമ്മുടെ ദേശീയ ഉത്സവമാകി അവ്ദ്യോകികമായി (നാട് മുഴുവന്‍ അംഗീകരിച്ചു കഴിഞ്ഞു.)പ്ര്യഖ്യാപിക്കണം എന്ന് അപേക്ഷിക്കുകയാണ് .ആരും കുടിയന്മാരായി ജനിക്കുന്നില്ല ,(മരികുന്നുണ്ടാവും ,പക്ഷെ അത് നമ്മുടെ വിഷയമല്ല )പല പല സാഹചര്യങ്ങള്‍ (കല്യാണം,ജനനം,ജോലി കിട്ടല്‍ ,ജോലി പോകല്‍ ,സന്തോഷത്തിനു ,ദുഖത്തിന്, ഒരു മൂഡ് ഇല്ലാത്തപ്പോള്‍ ,ഗള്‍ഫില്‍ നിന്ന് വരല്‍ ,പോകല്‍ ,ഒത്തുചേരല്‍ തുടങ്ങി അനന്തമായ )നമ്മെ ആദ്യം ബിയര്‍ കുടിയനാകും .ആരേലും ചോദിച്ചാല്‍ ബിയര്‍ മാത്രമേ കഴികു എന്ന് പറയും .പിന്നെ പിന്നെ ബിയര്‍ എന്നതിന് ശേഷം കോമകള്‍ കൂടിവരും .തുടങ്ങാനും തുടരാനും എളുപ്പവും കൂട്ടുകാര്‍ നിരവധിയുല്ല്ലതും നിറുത്താന്‍ ശ്രമികുംപോള്‍ കൂട്ടുകാര്‍ ആരുമില്ലാതെ ഒറ്റപ്പെട്ടു പോകുന്നതുമായ ഒരു വിനോടമാണല്ലോ ഞങ്ങളുടേത് .ആരെങ്കിലും ഒറ്റപെടല്‍ ഇഷ്ടപ്പെടുമോ ?ഒന്നുമില്ലെങ്കിലും മനുഷ്യന്‍ സാമുഹിക ജീവിയല്ലേ .അത് തന്നെയാണ് ഞങ്ങളെ കുടിയന്മാരായി കഴിയാന്‍ പ്രേരിപ്പിക്കുന്നത് .ഒരു ഗ്ലാസ് കഴിചില്ലേല്‍ നീയൊക്കെ ആനനോടാ? എന ചോദ്യത്തിന് ഉത്ടരം നല്‍കാനാണ് ചിലര്‍ കഴിക്കുന്നത് .കാരണങ്ങള്‍ പലതാകാം പക്ഷെ നാം ഒത്തുകൂടുന്നത് അനന്തമായി നീളുന്ന ബിവരെജിനു മുന്നിലെ വരിയിലാണ് .അങ്ങനെ ഒരു ബന്ധം ആരംഭിക്കുന്നു .അതിന്റെ സന്തോഷത്തിനു ഒരു ഫുള്ള് കൂടി അളിയന്‍ മേടിച്ചു തരും .അളിയന്‍ എന വാചകം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും ഞങ്ങള്‍ തന്നെ .ഇട്ടവന ഒരു കാഴ്ച കണ്ടു ഓണത്തിന് അച്ഛന് നല്കാന്‍ കുപ്പിയുമായി പോകുന്ന മകനെ .മുന്‍പ് പറഞ്ഞ പോലെ കാലം മാറി .പണ്ട് ഓണകോടി ഇന്ന് ബ്കര്ടി ബ്ലാസ്റ്റ് .ഇനി പ്രിയ ചാലകുടി നിവാസികള്‍ക്ക് നാം സഹോദരരാന് .പക്ഷെ കളിയ്ക്കാന്‍ നോക്കരുത് .കാപസിടി ഉണ്ടെന്നു പത്തു പേരെ കാണിക്കാനാണ് മലയാളി കുടിക്കുന്നത് എന്ന് ഓര്‍ക്കുക .വെറുതെ വാശി കാണിച്ചു ബിവേരാജു ജീവനക്കാര്‍ക്ക് ബോണസ് കൂട്ടരുത് .ഓണത്തിന് ഫിട്ടാകാത്ത ഒരുതനുണ്ടല്ലോ മാവേലി അവനെയും ഞങ്ങള്‍ ഒരിക്കല്‍ കുപ്പിയിലാക്കും .
Sunday, August 22, 2010
Saturday, August 14, 2010
അസൂയ
ജോലി തെണ്ടിയായി നടന്ന കാലം
ജോലിയുള്ളവനോടസൂയ
ജോലിക്കാരനായ ശേഷം
ശമ്പള കൂടുതലുള്ളവനോടസൂയ.
പാട്ട പുതിയതെന്നാലും വീഞ്ഞ്
പഴയതുതന്നെയല്ലോ ദൈവമേ
ജോലിയുള്ളവനോടസൂയ
ജോലിക്കാരനായ ശേഷം
ശമ്പള കൂടുതലുള്ളവനോടസൂയ.
പാട്ട പുതിയതെന്നാലും വീഞ്ഞ്
പഴയതുതന്നെയല്ലോ ദൈവമേ
Subscribe to:
Posts (Atom)