ഞങ്ങൾ
തോറ്റ യുദ്ധത്തിലെ പടയാളികൾ
വീര കഥകൾ പാടുന്ന മുറിവുകൾ പേറാത്തവർ.
മേലാളന്മാരനുരന്ജനത്തിനത്താഴ
മേശമേൽ മധുചഷകമുയര്തുമ്പോൾ
അത്തലൊടുങ്ങാതാപമാന ഭരിതരായ് ഞങ്ങൾ.
അപകര്ഷത തൻ ചുറ്റിക തലപ്പുകളാ
ഞ്ഞടിക്കുപ്പോഴും ശിരസ്സിനുള്ളിൽ കാത്തു
വെയ്ക്കാറുണ്ടോർമ്മകൾ, നോവുകൾ.
കൊടും തണുപ്പിൽ, കൊടിയ വേനലിൽ
പൊരുതാൻ മടിക്കാതെ നിന്നവർ ഞങ്ങൾ .
ഇനിയാൾക്കൂട്ടമിതു നിൻ പിഴ , നിന്റെ
മാത്രംപിഴയെന്നാർക്കുമ്പോൾ
സ്വയം തീർത്ത കിടങ്ങുകളിൽ
മരണത്തിനും വേണ്ടാതെ ഞങ്ങളിങ്ങനെ .....