അലങ്കാര മത്സ്യമേ
നീ മീനല്ല
നഗര നടുവിലെ
ശീതികരിച്ച മുറിക്കുള്ളിലെ
ഒന്നരച്ചാണ് സ്ഫടിക
ക്കൂടിനപ്പുറം നിനക്കറിയില്ല
ലോകം .
നിനക്ക് പുഴയാഴമറിയില്ല
ഒഴുക്കിനെതിരെ
നീന്താനറിയില്ല
ഒറ്റാലിൽ നിന്ന്'
തെറ്റാനുമറിയില്ല .
നിനക്ക് പ്രണയമറിയില്ല
ഇണയുടെ വാലുരുമ്മി
കുറുകാനുമറിയില്ല .
പുതുമഴപ്പെയ്തി
ല്ലാഹ്ലാദം പൂണ്ടു നീങ്ങു -
മൊരു കുരുന്നും കൗതുക
ക്കണ്ണാൽ നിന്നെ വിളിക്കില്ല
മാനത്തുകണ്ണീയെന്ന് .
നിനക്ക്
പെരുമഴപ്പെയ്ത്തും
വേനൽ വരൾച്ചയുമറിയില്ല .
ഒടുവിലൊരു ചൂണ്ടലിൽ
പ്രാണൻ പിടയുമ്പോൾ
ചെകിളയൊന്നടർത്തി
അവസാന ശ്വാസമെടു
ത്തൊടുങ്ങാനും നിനക്കറിയില്ല
നീ മീനല്ല .
നീ മീനല്ല
നഗര നടുവിലെ
ശീതികരിച്ച മുറിക്കുള്ളിലെ
ഒന്നരച്ചാണ് സ്ഫടിക
ക്കൂടിനപ്പുറം നിനക്കറിയില്ല
ലോകം .
നിനക്ക് പുഴയാഴമറിയില്ല
ഒഴുക്കിനെതിരെ
നീന്താനറിയില്ല
ഒറ്റാലിൽ നിന്ന്'
തെറ്റാനുമറിയില്ല .
നിനക്ക് പ്രണയമറിയില്ല
ഇണയുടെ വാലുരുമ്മി
കുറുകാനുമറിയില്ല .
പുതുമഴപ്പെയ്തി
ല്ലാഹ്ലാദം പൂണ്ടു നീങ്ങു -
മൊരു കുരുന്നും കൗതുക
ക്കണ്ണാൽ നിന്നെ വിളിക്കില്ല
മാനത്തുകണ്ണീയെന്ന് .
നിനക്ക്
പെരുമഴപ്പെയ്ത്തും
വേനൽ വരൾച്ചയുമറിയില്ല .
ഒടുവിലൊരു ചൂണ്ടലിൽ
പ്രാണൻ പിടയുമ്പോൾ
ചെകിളയൊന്നടർത്തി
അവസാന ശ്വാസമെടു
ത്തൊടുങ്ങാനും നിനക്കറിയില്ല
നീ മീനല്ല .