അയാളുടെ കൈകള്‍ വിറച്ചു.
കാതുകളില്‍ ഒരു കിളി നാദം
"മാമ പൂച്ചയെ കൊന്നിട്ടുണ്ടോ?
സലിം കൈകള്‍ക്ക് ബലം കൊടുത്തു .ഹിലാലിന്റെ അരികിലേക്ക് ആയിഷയെ കിടത്തി .വളരെ മൃദുവായി അവളുടെ മുഖം തലോടി.
കണ്ണീരു തന്റെ കാഴ്ചയെ മറയ്കുന്നുണ്ടോ?
അതോ അവള്‍ പുഞ്ചിരിക്കുകയാണോ?
ഇവിടെ കനപ്പിച്ചു കെട്ടിയ മുഖങ്ങള്‍ക്കിടയില്‍ വിടര്‍ന്ന ഒരു പൂവ് അവള്‍ മാത്രമായിരുന്നു.
അകലത്തെവിടെയോ ഒരു പോര്‍വിമാനത്തിന്റെ ഇരമ്പല്‍.
"സലിം എവിടെ ?"
ആരോ അന്വേഷിക്കുന്നു.പതറുന്ന ചവിട്ടടികളോടെ സലിം തിരിഞ്ഞു നടന്നു.
തൊട്ടടുത്ത മണല്ക്കൂനയ്കരികില്‍ ഹാഷിം നില്‍ക്കുന്നു.. ഹിലാലിന്റെ കളിക്കൂട്ടുകാരന്‍. അവന്റെ കണ്ണുകളില്‍ ഒരു പകപ്പ്.
ഇനി നിന്റെ ഊഴം എന്നാരോ അവനോടു മന്ത്രിച്ച പോലെ.
അവന്റെ പോക്കറ്റിലും കല്ലുകള്‍ മുഴച്ചിരിപ്പുണ്ടോ? സലിം നോക്കി.
ഇല്ല.പ്രിയ ചങ്ങാതിക്കായി
ഒരു പിടി മണ്ണ് മാത്രമേ അവന്റെ കൈകളിലുള്ളൂ
*****************************************************************************************************************************
ഗാസ എന്നാണ് ഗാസയല്ലാതെയായി മാറിയത്?
സലിം ആലോചിച്ചു .ചെറുപ്പത്തില്‍ വിശുദ്ധ നാടിന്‍റെ മണല്തരികളിലൂടെ നടന്നപ്പോഴൊന്നും ആത്മാവില്‍ ഇന്നുള്ള പോലെ ഭയമുണ്ടായിരുന്നില്ല.
ഭയം തന്നെക്കുറിച് അല്ല. തനിക്ക് താഴെയുള്ളവരെക്കുറിച്ചായിരുന്നു.
അതിരുകളും വാഗ്ദത്ത ഭൂമികളും പൊട്ടിമുളയ്ക്കും മുന്പ് സൈനയുടെ കൈയും പിടിച്ചു അവളുടെ ബാപ്പ കാണാതെ ഗാസ തെരുവിലൂടെ അലഞ്ഞത് അയാളോര്‍ത്തു.
അന്ന് ഭയം അവള്‍ക്കായിരുന്നു.
ഇന്ന് ഭയമില്ലത്തവര്‍ ആരും തന്നെയില്ല.
കുടിയേറ്റക്കാരും കൈയേറ്റക്കാരുമായി ജൂതരെത്തിയപ്പോള്‍ അവളുടെ പേടി ഇരട്ടിച്ചു.
അവളുടെ ഭയം സത്യമായിരുന്നു .
******************************* *************************** *************
"ഹിലാല്‍ നീ വരുന്നുണ്ടോ? "
" സ്കൂളിലേക്ക് ഞാനില്ല "
മണലില്‍ കൂര്‍ത്ത കല്ലുകള്‍ തേടി നടക്കവേ ഹിലാല്‍ പറഞ്ഞു.
" ബാപ്പ പറഞ്ഞതോര്‍മയില്ലേ നിനക്ക് ? എന്തു വന്നാലും സ്കൂളില്‍
പോക്കു മുടക്കരുതെന്ന്? "
ആ വാക്കുകള്‍ ഹിലാലിനെ നോവിച്ചു. അവന്‍ മെല്ലെ മുഖമുയര്‍ത്തി.
ആയിഷയും നിശബ്ദയായി.
ഹിലാല്‍ ബാപ്പയെക്കുറിച്ച് ഓര്‍ത്തു .ഉമ്മയേയും വീടിനെയും ഓര്‍ത്തു.
ഓര്‍മ്മകള്‍ മാത്രമേ അവര്‍ക്കുള്ളൂ .
സ്കൂളില്‍ പോകാതെ മടിച്ചു നില്‍ക്കുമ്പോള്‍ ബാപ്പ പറയും
" ഹിലാല്‍, ജീവിതത്തില്‍ തോല്‍ക്കാതിരിക്കണമെങ്കില്‍ പഠിക്കണം .നീയോര്‍ക്കുന്നില്ലേ കഴിഞ്ഞ കുറെ മാസങ്ങളില്‍ അവര്‍ നമുക്ക് വൈദ്യുതി നിഷേധിച്ചത് ?അവര്‍ നമ്മെ ഇരുട്ടിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുകയാണ്. "
"നിങ്ങളുടെ പരീക്ഷക്കാലത്തുതന്നെ അവരത് ചെയ്തില്ലേ? അവര്‍ ബുദ്ധിമാന്മാരാണ് "
പെട്ടെന്ന് തന്നെ ബാപ്പ തിരുത്തി
"അല്ല, സൂത്രശാലികള്‍ ആണ്. ബുദ്ധിമാന്മാരുടെ ഹൃദയം വിശാലവും കരുണ നിറഞ്ഞതുമാണ് "
പണ്ടൊക്കെ ഹിലാല്‍ .ക്ലാസ്സില്‍ ഒന്നാമനായിരുന്നു .അന്‍വര്‍നെയും ബാഷിതിനെയും ഹാഷിമിനെയുമൊക്കെ പിന്നിലാക്കാനുള്ള ആവേശം.
ഇന്ന് ക്ലാസ്സിലാകെയുള്ള ആണ്‍കുട്ടികള്‍ ഹിലാലും ഹാഷിമും മാത്രം.അവരും ഇപ്പോള്‍ പോകാറില്ല .
ഓര്‍മകളില്‍ അവന്‍ പുളഞ്ഞു.
കൂടുതല്‍ കൂര്‍ത്ത കല്ല് തേടി അവന്‍ മുന്നോട്ട് നടന്നു .
"ഞാന്‍ മാമയോടു പറയും "
ഹിലാല്‍ തിരിഞ്ഞു കൂടെ നോക്കിയില്ല .
അവനറിയാം മാമ പഴയതുപോലെ അവനെ ശാസിക്കില്ല .
ആയിഷ അല്പം കൂടി കാത്തു .എന്നിട്ട് ടീച്ചര്‍ ഇന്നലെ പകുതിക്ക് നിര്‍ത്തിയ 'സന്തോഷവാനായ രാജകുമാരന്റെ 'കഥ കേള്‍ക്കാനായി സ്കൂളിലേക്ക് നടന്നു .
************** ********** ********** *********** *********** *
സലിം വെറുതെ മുറ്റത്തേക്ക് നോക്കിയിരുന്നു. നാളെ അല്ലെങ്കില്‍ അതിനടുത്ത ഒരു ദിവസം ഇവിടെയും കുടിയേറ്റ ക്യാമ്പുകള്‍ ഉയരും. താനപ്പോഴും ജീവിച്ചിരിപ്പുണ്ടാകുമോ?
സൈന തന്നോടൊപ്പം ഓടിക്കളിച്ചതും ഒടുവില്‍ വംശ വെറിയുടെ ഇരയായി നിശ്ചേഷ്ടയായി കിടന്നതും ഇവിടെത്തന്നെ.
അന്ന് എല്ലാത്തിനോടും പകയായിരുന്നു. ഇസ്രായേലിനോട്, ഒട്ടകത്തിനു സ്ഥലം കൊടുത്ത സ്വന്തം ജനതയോട്, പിന്നെ മുഖമില്ലാത്ത ആരോടൊക്കെയോ. പിന്നെ അറിഞ്ഞു പൊളിറ്റിക്കല്‍ സയന്‍സിലെ എമ്ഫില്ലിനോ ഓസ്ലോ കരാറിനോ എണ്ണിയാലോടുങ്ങാത്ത പ്രതിഷേധസ്വരങ്ങള്‍ക്കോ ഒന്നും ചെയ്യാനാവില്ലെന്ന്.
തുടച്ചു നീക്കപ്പെടേണ്ട ഒരു ജനതയാണ് തങ്ങളുടെതെന്ന്. ആ തിരിച്ചറിവിന്റെ ആഘാതത്തിലാണ് ഹിലാലിന്റെ ബാപ്പ മരിച്ചത്.
പൊരിവെയില്‍ പണിയെടുത്തു കെട്ടിപ്പടുക്കുന്ന വീടിനു പുത്തന്‍ അവകാശികള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുമ്പോള്‍ ആരാണ് ഞെട്ടാത്തത്?
ഏതൊരു പാലസ്തീനിയെയും പോലെ ഇക്കയും നിശബ്ദനായി, ആത്യന്തികമായി .
അതോടെ ഹിലാലും ആയിഷയും തന്റേതു മാത്രമായി. അന്നൊക്കെ ആയിഷ കുസൃതി കാട്ടുമ്പോള്‍ ദേഷ്യം പിടിച്ച് അവളെ അടിക്കാനൊരുങ്ങും.
അവളുടെ പേടിച്ചരണ്ട മുഖം കാണുമ്പോള്‍ സൈനയെ ഓര്‍ക്കും
. അവളും പേടിച്ചിരിക്കുമോ? അതോ തന്നോടടുക്കുന്ന പട്ടാളക്കാരന്റെ മുഖത്തേക്ക് നിസ്സഹായയായി നോക്കി നിന്നിരിക്കുമോ ?
അതോടെ അയാളുടെ കൈ വിറയ്ക്കും .
"മാമ പൂച്ചേ കൊന്നിട്ടുണ്ട് അതാ കൈ വിറയ്ക്കുന്നത് "
പേടി മാറി തന്റെ പതിവ് കുസൃതിത്തരതിലേക്ക് ആയിഷ എത്തി . അടിച്ചില്ല .പിന്നീടൊരിക്കലും അടിച്ചിട്ടുമില്ല.
അവര്‍ക്ക് സൈനയെ അറിയാം .അതില്‍ക്കൂടുതലൊന്നും അവര്‍ അറിയാതിരിക്കട്ടെ
********** **************** ***************** ******************** *************
മണലില്‍ പരതി നടക്കുമ്പോള്‍ ഹിലാല്‍ മന്ത്രിച്ചു ." അവള്‍ പഠിക്കട്ടെ , ബാപ്പ പറഞ്ഞത് പോലെ തോല്‍ക്കാതിരിക്കാന്‍ "
" കിട്ടിയോ ഹിലാല്‍ ? "
ഹാഷിമിന്റെ വിളി കേട്ട് ഹിലാല്‍ തിരിഞ്ഞു നോക്കി .അവന്റെ പഴഞ്ചന്‍ നിക്കറിന്റെ രണ്ടു പോക്കറ്റുകളിലും കല്ലുകള്‍ മുഴച്ചിരിക്കുന്നു. തന്റെ കൈയിലുള്ള കല്ലുകള്‍ ഹിലാല്‍ ഉയര്‍ത്തിക്കാട്ടി.
അവരുടെ ആകെയുള്ള പ്രതിരോധമാണത്.
മഴ പോലെ വര്‍ഷിക്കുന്ന ബുള്ളറ്റുകള്‍ക്കും മിസൈല്കള്‍ക്കും ഒരു പ്രതിയോഗി.
പലപ്പോഴും ലക്ഷ്യത്തിലെത്താറില്ലെങ്കിലും
അവ എറിയുന്ന കൈയുകളുടെ ആവേശം ഏറ്റു പിടിക്കും.
ഒരു ബോംബര്‍ വിമാനം അവരുടെ തലയ്ക്ക് മുകളിലൂടെ പാഞ്ഞു.
"നമ്മുടെ കല്ലുകള്‍ ഒരു നാള്‍ ആ വിമാനങ്ങളേയും വീഴ്ത്തും .അപ്പൊ നമുക്കും സ്വസ്ഥമായി ഉറങ്ങാം " ഹാഷിം പറഞ്ഞു .
mekha കീറുകളെ ചതച്ചരച്ചു കൊണ്ട് വിമാനം പാഞ്ഞു .
ആയിഷയുടെ സ്കൂള് തേടി ........................................
***************** ***************** ****************** *************** ***********
കെട്ടിടങ്ങളുടെ അവശിഷ്ട്ടങ്ങല്‍ക്കിടയിലൂടെ അയാളുടെ കണ്ണുകള്‍ പാഞ്ഞു . ആയിഷ അതിനടിയില്‍ ഉണ്ടാകരുതേ എന്നയാള്‍ ഉള്ളുരുകി പ്രാര്‍ഥിച്ചു .
പ്രാര്‍ത്ഥനകള്‍ക്കും മുന്‍പേ ആയിഷ അങ്ങെത്തിയിരുന്നു.
കഥകളുടേയും സന്തോഷങ്ങളുടെയും ലോകത്ത്.
സലിമിന്റെ ഹൃദയം പൊടിഞ്ഞു തകരുകയായിരുന്നു.
ഇനിയും അടങ്ങിയിട്ടില്ലാത്ത പുകപടലങ്ങല്‍ക്കിടയിലൂടെ അയാള്‍ ഭ്രാന്തനെപ്പോലെ നടന്നു.
ആരോ ഒരാള്‍ സലിമിന്റെ ചുമലില്‍ പിടിച്ചു അകലേക്ക് ചൂണ്ടിപ്പറഞ്ഞു "അവിടെ ".
സലിം ഒറ്റതവണ മാത്രമേ അങ്ങോട്ട് നോക്കിയുള്ളൂ.
അയാള്‍ അലറിച്ചോദിച്ചു " ഹിലാലെവിടെ ? "
ചുറ്റിനുമുയരുന്ന അലമുറക്കള്‍ക്കിടയില്‍ ആ ചോദ്യം മുങ്ങിപ്പോയി.
**************************** ********************** ****************
ഹിലാല്‍ ഓടുകയായിരുന്നില്ല പറക്കുകയായിരുന്നു . avanoppametthaan ഹാഷിം പരമാവധി ശ്രമിച്ചു .കഴിയുന്നില്ല അത്ര വേഗമാണ് അവന്‍ അതിനു പിന്നാലെയോടുന്നത്
കല്ലുകള്‍ തേടിയാണ് ഹാഷിം സ്കൂള്‍ പരിസരത്തേക്കു പോയത്.
പക്ഷെ .......കണ്ടത് വല്ലാത്തൊരു കാഴ്ച തന്നെ.
ഹോ! വയ്യ!
ആ കാഴ്ച കണ്ണില്‍ നിന്ന് ഒന്ന് മറഞ്ഞിരുന്നെങ്കില്‍!
മരണങ്ങള്‍ പാലസ്തീനില്‍ പുതുമയല്ല.
ഹാഷിമത് എത്രയോ തവണ കണ്ടിരിക്കുന്നു.
ഇത് പക്ഷേ തന്റെ സഹപാഠികളാണ് ,ടീച്ചര്‍മാരാണ്,കുഞ്ഞനിയന്മാരാണ്.
തകര്‍ന്നു കിടക്കുന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ ആയിഷ തന്നെ നോക്കുന്നുണ്ടോ?' അതോ അവള്‍ കഥ കേള്‍ക്കുകയാണോ ?
പിന്നെ നിന്നില്ല .ഹിലാലിന്റെ അരികിലേക്കോടി.കിതപ്പാറ്റി അവനോടു പറയനോരുങ്ങുപ്പോഴേക്കും അവന്റെ മുഖം ചുവന്നു.
അവനറിയാം ബോംബര്‍ വിമാനങ്ങള്‍ക്ക് പറയാനുള്ള കഥ
************ *************** *************** *************
ഉയരെ പറക്കുകയാണ് ആ വിമാനം.
തീവ്രവാദികളെ തുടച്ചുനീക്കിയതിന്റെ ആഹ്ലാദത്തില്‍ അത് ആകാശത്തില്‍ പാറിക്കളിച്ചു.
ഹിലാല്‍ സര്‍വശക്തിയുമെടുത്ത് കല്ലെറിഞ്ഞു.
എത്തുന്നില്ല, ഒരു കല്ലിനു പോലും അതിനെ തൊടാനാവുന്നില്ല.
വിമാനം അകലേക്ക് പാഞ്ഞു.
അവന്റെ കണ്ണുകളില്‍ നിരാശയും ദേഷ്യവും വേദനയും നിറഞ്ഞു.
പേശികള്‍ വിയര്‍പ്പില്‍ കുതിര്‍ന്നു.
അകലെ നിന്നും ഒരു പാറ്റന്‍ ടാങ്ക് വരുന്നതവന്‍ കണ്ടു.
തകര്‍ക്കണം ,ഒറ്റയേറിനു തകര്‍ക്കണം .
കൈയിലിരുന്ന കല്ലും അവനോടു മന്ത്രിച്ചു.
വെട്ടിപ്പിടിച്ച വാഗ്ദത്ത ഭൂമിയളന്നുകൊണ്ട് പാറ്റന്‍ ടാങ്ക് മുന്നോട്ട് കുതിച്ചു.
ചക്രങ്ങളുടെ ഗതിവേഗം അവന്റെ കണ്ണുകളെ വിഭ്രമിപ്പിച്ചു.
ചക്രങ്ങള്‍ക്ക് താഴെ വിശുദ്ധ നാട് ഞെരിഞ്ഞമര്‍ന്നു.
തനിക്കു ചുറ്റും ആരൊക്കെയോ നില്‍ക്കുന്നതായി അവനു തോന്നി.
ബാപ്പ ,അന്‍വര്‍ ,ബാഷിത്, മാമയുടെ പ്രിയ സൈന,എണ്ണിയാല്‍ ഒടുങ്ങാത്ത തന്റെ നാട്ടുകാര്‍ ,പിന്നെ ...പിന്നെ... ആയിഷയും.
അവന്റെ തലച്ചോറില്‍ ആവേഗങ്ങള്‍ തിരമാലകള്‍ സൃഷ്ട്ടിച്ചു.
അവ പേശികളിലേക്ക് ഉത്തേജനം പകര്‍ന്നു.
അന്നുവരെയില്ലാത്ത ആവേശത്തോടെ അവന്‍ കല്ലില്‍ മുറുകെ പിടിച്ചു.
ഇപ്പോള്‍ കണ്മുന്നില്‍ ശത്രു മാത്രം.
കല്ല് ലക്ഷ്യത്തിലേക്ക് കുതിച്ചു.
ടാങ്ക് ചിരിച്ചു
ഹിലാല്‍ കരഞ്ഞില്ല
*************** *************** ***************** *********************
" നിന്നില്‍ നിന്നും വരുന്നു ,നിന്നിലേക്ക് മടങ്ങുന്നു ."
പള്ളിയില്‍ നിന്നും പ്രാര്‍ത്ഥയുയര്‍ന്നു.
" ഞങ്ങളില്‍ ഓര്‍മ്മകള്‍ ബാക്കിയാക്കിട്ട്"
സലിം ആരോടെന്നില്ലാതെ പറഞ്ഞു.
ഹിലാലിന്റെയും ആയിഷയുടെയും പിന്നെ കുറേയേറെ കുഞ്ഞുങ്ങളുടേയും ഖബറിടത്തില്‍ നിന്നു തിരിഞ്ഞു നടക്കുമ്പോള്‍ ഖാലിദ് ചോദിച്ചു ." അവരെന്തിനാണ് ഈ കുഞ്ഞുങ്ങളെ ? "
വൃദ്ധനായ
ഹംസ പറഞ്ഞു. " അവര്‍ക്ക് വേണ്ടത് അന്ത്യമടുത്ത കിഴവന്മാരെയല്ല. നമ്മുടെ ഭാവി തലമുറകളെയാണ്. സ്കൂളുകളും ആശുപത്രികളും ആക്രമിക്കപ്പെടുമ്പ്പോള്‍ നമുക്കു പിന്ഗാമികളാകേന്ടവര്‍ നമുക്കു മുന്‍പേ പോകുന്നു "
ആ വാക്കുകളുടെ മുഴക്കത്തില്‍ എല്ലാവരും നിശബ്ദരായി.
ഹാഷിം ഹിലാലിന്റെ ഖബറിടത്തിനരികില്‍ ചിന്തയിലാണ്ടു നില്‍ക്കുകയായിരുന്നു.
കണ്ണീരടക്കി നില്‍ക്കാന്‍ അവനും ശീലിച്ചിരുന്നു.
എങ്കിലും ഉള്ളിലെന്തോ..........................
ഇത് എത്രാമത്തെ തവണയാണ് ഇവിടെ നില്‍ക്കുന്നത്?
ഓര്‍ക്കാതിരിക്കാന്‍ ശ്രമിച്ചുകൊണ്ട് ഹാഷിം തിരിഞ്ഞു നടന്നു .
അവന്റെ കാലുകള്‍ ഒരു കല്ലില്‍ത്തട്ടി.
ഹാഷിം അത് കുനിഞ്ഞെടുത്തു.എന്നിട്ട് വഴിയരികിലേക്കു മാറ്റിയിട്ടു.
ഹാഷിമിനെ നോക്കി തിരിഞ്ഞു നിന്ന സലിം അതു കണ്ടപ്പോള്‍ നിസ്സഹായതയോടെ ഓര്‍ത്തു
പ്രതീക്ഷകളസ്തമിക്കുമ്പ്പോള്‍ പ്രതിരോധവും നിലയ്ക്കുന്നു.
Sunday, November 28, 2010
Thursday, November 4, 2010
Saturday, October 2, 2010
ഗാന്ധി
ഇത്രയ്ക് ലാളിത്യമുള്ള ഒരു മനുഷ്യന്റെ നാട്ടുകാരനയതില്‍ ഞാന്‍ അഭിമാനിക്കുന്നു .ഗാന്ധിജിയുടെ കുറ്റങ്ങള്‍ കണ്ടെത്താന്‍ നടക്കുന്ന ഒരുപാട് പേരുണ്ട് .കൂട്ടുകാരെ ആദ്യം അദ്ധേഹത്തിന്റെ നല്ല ഗുണങ്ങളില്‍ എതെന്കിലുമൊന്നു സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കു .ഒറ്റ തോര്തുടുത് ഭാരത പര്യടനം നടത്തണ്ട.മറിച് സത്യം മാത്രം പറഞ്ഞു ജീവിക്കാന്‍ നോക്കൂ ,എത്ര ബുദ്ധിമുട്ടാണ് അല്ലേ?നമ്മുടെ രാഷ്ട്രപിതാവിനെ കൂടുതല്‍ അറിയുന്തോറും നാം കൂടുതല്‍ വിസ്മയിക്കുന്നു. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ആ മഹാത്മാവ് പറഞ്ഞത് എത്ര ശരിയാണ് .നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങള്‍ തന്നെയാണ് നമുക്ക് ഈ ലോകത്തിനുള്ള സംഭാവന .ബാപ്പു ജീവിച്ച ഭാരതത്തില്‍ ജീവിക്കുന്ന നമുക്കും ഈ സമൂഹത്തിനു എന്തെങ്കിലും ചെയ്യാനാകും .ഒരു ജനതയ്ക് മുഴുവന്‍ വെളിച്ചമേകിയ ,വരാനിരിക്കുന്ന തലമുറകള്‍ക്ക് കൂടി പ്രചോദനമാകുന്ന ആ മഹാ മനുഷ്യന്റെ ഓര്‍മയ്ക് മുന്നില്‍ എന്റെ പ്രണാമം .
Labels:
സ്മരണ
Saturday, August 28, 2010
വെള്ളത്തില്‍ ഒരു ഓണം തുടരുന്നു
ഓണത്തിന് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിക്കുന്നത് പോലെ സ്പെഷ്യല്‍ മദ്യങ്ങളും അനുവദിക്കുന്നതിനെ പട്ടി സര്‍ക്കാര്‍ ആലോചിക്കണം .ഞങ്ങള്‍ പറഞ്ഞാല്‍ വേണ്ട എന്ന് തള്ളികളയാന്‍ സര്കരിനു പറ്റില്ലല്ലോ .ഖജനാവ് മുഴുവന്‍ ഞങ്ങള്‍ ചോര നീരാകിയ കാശല്ലേ? ഒന്ന് കൂടി :പണ്ട് ഒരു തെലുങ്കന്‍ എന്നോട് ചോദിച്ചു നിങ്ങള്‍ മലയാളികള്‍ എന്തിനാണ് ഇത്രയും കുടിക്കുന്നതെന്ന് ?ഉത്ടരം കിട്ടാന്‍ മൂന്ന് കുപ്പി ഫുള്ള് അകതാകേണ്ടി വന്നു.ഉത്ടരം ഇത്രമാത്രം "ചില ചോദ്യങ്ങള്‍ക്ക് ഉത്ടരം ഇല്ല "
വെള്ളത്തില്‍ ഒരു ഓണം.
ഇത്തവണയും ഞങ്ങള്‍ കരുനാഗപ്പള്ളികാര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.അത്യന്തം വാശിയേറിയ മത്സരത്തില്‍ അഖില കേരളത്തെയും പിന്തള്ലുവാന്‍ഞങ്ങള്‍ക്ക് കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ട്.ഓണം ഒര്മാകളിലാണ് ജീവികുന്നത് എന പഴഞ്ചന്‍ ബുദ്ടിജീവി വാചകങ്ങളെ വാള് വെച്ചു കളഞ്ഞു ഞങ്ങള്‍ തെളിയികുകയാണ് ഓണം ആഘോഷതിന്റെതാണ് .മദ്യമില്ലാതെ മലയാളിക്കെന്ടഘോഷം ?ഈ കലാപരിപാടിയെ ഇത്രത്തോളം ആവേശകരമാകിയത് മാധ്യമ സുഹൃത്തുകളുടെ അകമഴിഞ്ഞ പ്രോത്സാഹനവും പിന്ടുനയുമാണ്. അല്ലെങ്കില്‍ ചാലക്കുടി ഞങ്ങള്കൊരു ഭീഷണിയാണെന്ന് ഞങള്‍ തിരിച്ചരിയില്ലയിരുന്നു .പണ്ട് തലയില്‍ മുണ്ടുമിത്റ്റ്‌അച്ഛനും വീട്ടുകാരും കാണാതെ ഷാപ്പില്‍ പോയി തുടിക്കുന്ന ഹൃദയത്തോടെ പുളിക്കുന്ന കല്ല് കുടിച്ച ഒരു ഭൂതകാലം ഞങ്ങള്കുണ്ടായിരുന്നു .ബീവരെജ് (ആ നാമം വാഴ്ത്തപ്പെടട്ടെ )വന്നതോടെ ഞങ്ങളെയും പൌരന്മാരായി ഈ സമൂഹം അംഗീകരിച്ചു.സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് ഞങ്ങളെ നിങ്ങള്‍ എത്തിച്ച പോലെ ഞങ്ങളുടെ കുടുംബങ്ങളെ ഞങ്ങള്‍ ദുഖത്തിന്റെയും ദുരിതത്തിന്റെയും വഴികളിലേക് ഞങ്ങളും എത്തിച്ചു. എല്ലാവരും മാറണമല്ലോ? ഒരു കായിക ഇനത്തിനു നല്‍കുന്ന എല്ലാ കവറേജും പ്രിയ മാധ്യമങ്ങള്‍ നല്‍കി.എന്തിനു അധികം പറയണം ഉത്രാടത്തിന് ആര് ലീഡ് ചെയ്യുന്നു തൊട്ടുപിന്നില്‍ ആരോകെ എന്നെല്ലാം ഞങ്ങള്ക് സമയാസമയം എത്തിച്ചു തന്നവരെ നന്ദി.ചാലക്കുടി മുന്നേറിയപ്പോള്‍ അതുവരെ കഴിച്ചതു മുഴുവന്‍ ആവിയായിപ്പോയി. മദ്യപാനം ഒരു സാമുഹിക ആചാരമായി കരുതുന്ന ഈ നാട്ടില്‍ പിന്നിലായിപ്പോയാല്‍ പിന്നെ ബിയര്‍ അടിക്കാന്‍ പോലും യോഗ്യതയില്ലതവരായി പോയേനെ.പക്ഷെ പൊതു ആവശ്യം കണക്കിലെടുത്ത് എല്ലാവരും കൈമെയ് മറന്നു പരിശ്രമിച്ചു. ഐക്യം എങ്ങനെ നമ്മെ വിജയികലാക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ വിജയം .നിങ്ങള്‍ വിസ്വസികുമോ എന്നറിയില്ല ഇവിടെ മധ്യപാനികല്ക് ഒരു അസോസിയേഷന്‍ വരെ ഉണ്ട് .ബിവേരജിലെ സേവനം മെച്ചപെടുത്താന്‍ സര്‍ക്കാര്‍ (ആ നാമവും വാഴ്ത്തപ്പെടട്ടെ ) സെല്‍ഫോണിലൂടെ സന്ദേശം അയക്കുന്ന നൂതനമായ ഒരു പദ്ധതി ആവിഷ്കരിച്ചത് തന്നെ ഞങ്ങളെ എത്രമാത്രം ആദരികുകയും സ്നേഹികുകയും ചെയ്യുന്ന ഒരു നാടാണ് നമ്മുടെത് എന്ന് കാട്ടിത്തരുന്നു .പണ്ട് അയ്യേ കുടിയന്‍ പോകുന്നു എന്ന് പറഞ്ഞവര്‍ ഇന്ന് കുശലം ചോദിക്കുന്നത് ബിവേരെജിലെകാണോ എന്നാണ്.അതു കൊണ്ട് മദ്യപാനത്തെ നമ്മുടെ ദേശീയ ഉത്സവമാകി അവ്ദ്യോകികമായി (നാട് മുഴുവന്‍ അംഗീകരിച്ചു കഴിഞ്ഞു.)പ്ര്യഖ്യാപിക്കണം എന്ന് അപേക്ഷിക്കുകയാണ് .ആരും കുടിയന്മാരായി ജനിക്കുന്നില്ല ,(മരികുന്നുണ്ടാവും ,പക്ഷെ അത് നമ്മുടെ വിഷയമല്ല )പല പല സാഹചര്യങ്ങള്‍ (കല്യാണം,ജനനം,ജോലി കിട്ടല്‍ ,ജോലി പോകല്‍ ,സന്തോഷത്തിനു ,ദുഖത്തിന്, ഒരു മൂഡ് ഇല്ലാത്തപ്പോള്‍ ,ഗള്‍ഫില്‍ നിന്ന് വരല്‍ ,പോകല്‍ ,ഒത്തുചേരല്‍ തുടങ്ങി അനന്തമായ )നമ്മെ ആദ്യം ബിയര്‍ കുടിയനാകും .ആരേലും ചോദിച്ചാല്‍ ബിയര്‍ മാത്രമേ കഴികു എന്ന് പറയും .പിന്നെ പിന്നെ ബിയര്‍ എന്നതിന് ശേഷം കോമകള്‍ കൂടിവരും .തുടങ്ങാനും തുടരാനും എളുപ്പവും കൂട്ടുകാര്‍ നിരവധിയുല്ല്ലതും നിറുത്താന്‍ ശ്രമികുംപോള്‍ കൂട്ടുകാര്‍ ആരുമില്ലാതെ ഒറ്റപ്പെട്ടു പോകുന്നതുമായ ഒരു വിനോടമാണല്ലോ ഞങ്ങളുടേത് .ആരെങ്കിലും ഒറ്റപെടല്‍ ഇഷ്ടപ്പെടുമോ ?ഒന്നുമില്ലെങ്കിലും മനുഷ്യന്‍ സാമുഹിക ജീവിയല്ലേ .അത് തന്നെയാണ് ഞങ്ങളെ കുടിയന്മാരായി കഴിയാന്‍ പ്രേരിപ്പിക്കുന്നത് .ഒരു ഗ്ലാസ് കഴിചില്ലേല്‍ നീയൊക്കെ ആനനോടാ? എന ചോദ്യത്തിന് ഉത്ടരം നല്‍കാനാണ് ചിലര്‍ കഴിക്കുന്നത് .കാരണങ്ങള്‍ പലതാകാം പക്ഷെ നാം ഒത്തുകൂടുന്നത് അനന്തമായി നീളുന്ന ബിവരെജിനു മുന്നിലെ വരിയിലാണ് .അങ്ങനെ ഒരു ബന്ധം ആരംഭിക്കുന്നു .അതിന്റെ സന്തോഷത്തിനു ഒരു ഫുള്ള് കൂടി അളിയന്‍ മേടിച്ചു തരും .അളിയന്‍ എന വാചകം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും ഞങ്ങള്‍ തന്നെ .ഇട്ടവന ഒരു കാഴ്ച കണ്ടു ഓണത്തിന് അച്ഛന് നല്കാന്‍ കുപ്പിയുമായി പോകുന്ന മകനെ .മുന്‍പ് പറഞ്ഞ പോലെ കാലം മാറി .പണ്ട് ഓണകോടി ഇന്ന് ബ്കര്ടി ബ്ലാസ്റ്റ് .ഇനി പ്രിയ ചാലകുടി നിവാസികള്‍ക്ക് നാം സഹോദരരാന് .പക്ഷെ കളിയ്ക്കാന്‍ നോക്കരുത് .കാപസിടി ഉണ്ടെന്നു പത്തു പേരെ കാണിക്കാനാണ് മലയാളി കുടിക്കുന്നത് എന്ന് ഓര്‍ക്കുക .വെറുതെ വാശി കാണിച്ചു ബിവേരാജു ജീവനക്കാര്‍ക്ക് ബോണസ് കൂട്ടരുത് .ഓണത്തിന് ഫിട്ടാകാത്ത ഒരുതനുണ്ടല്ലോ മാവേലി അവനെയും ഞങ്ങള്‍ ഒരിക്കല്‍ കുപ്പിയിലാക്കും .
Sunday, August 22, 2010
Saturday, August 14, 2010
അസൂയ
ജോലി തെണ്ടിയായി നടന്ന കാലം
ജോലിയുള്ളവനോടസൂയ
ജോലിക്കാരനായ ശേഷം
ശമ്പള കൂടുതലുള്ളവനോടസൂയ.
പാട്ട പുതിയതെന്നാലും വീഞ്ഞ്
പഴയതുതന്നെയല്ലോ ദൈവമേ
ജോലിയുള്ളവനോടസൂയ
ജോലിക്കാരനായ ശേഷം
ശമ്പള കൂടുതലുള്ളവനോടസൂയ.
പാട്ട പുതിയതെന്നാലും വീഞ്ഞ്
പഴയതുതന്നെയല്ലോ ദൈവമേ
Saturday, July 10, 2010
neeralikkathakal
ഭാരതീയരെല്ലാം തന്നെ അന്ധ വിശ്വാസികലാനെന്നു ഒരു പറച്ചില്‍ ഉണ്ട്.ഈ ലോകകപ്പോടെ ആ വിചാരം തെറ്റാണ് എന്ന് തെളിഞ്ഞിരിക്കുന്നു .ഒരു നീരാളിയുടെ പിറകെ നടക്കുകയാണ് വല്യ കൊമ്പത്തെ സായിപ്പന്മാരും മദാമ്മമാരും .ഫുട്ബോള്‍ കളി പോയിട്ട് മനുഷ്യന്‍ എന്താണെന്നു അറിയാത്ത ഒരു പാവം ജീവിയെ veruthe kashtappeduthunnu.talachorulla manushyanu pattatha karyam athillatha neeraliyekond nadathikkunnu.neeralik ake ariyavunnat aaharam kazhikkananu.vishakumpo kazhikkum atra tanne.kaakayum vannu panampazhavum veenu enna pole samgathikal jorayi nadakunnu.valiya sastra sankethika kundamandikal kandupidikkunna saayipp itra mandano ennu aalochichu pokukayanu.pravachanaateeta swabhavamanu footballine football aakunnat.ippam aarkum kaliyil alla talparyam .poul entu paranju ennariyananu.videsha maadhyamangal vaartha eteduthappol poul puliyayi,chilark hero ,chilark villain.pradhana mantrimar vare idapedunnu.avante yogam!!!!!!!njan parayanudeshichat mattonnanu.the hindu paper njan ere eshtappedunnu.athilum poul vaarthayayappo ittiri neerasam tonukayum cheythu.sadarana itaram mandatharangalepatti vimarsantmakamayi ezhutarulla hinduvinenthu patti.munp paranjittulla pole itano vaarthayakendunnat.mucheetukali,aanamayilottakam tudangi budhiparamaya vinodangale patti ini vaartha vannal samadhanamayi.manoramyk vaartha alpam tamasichanu kittiyat ennu thonnunnu.hinduvil vannu randu divasathinu sheshamanu manoramyak bodhodayam vannath.aariya kanjio pazhankanji ennalum color photo sahitham koduthu.vidhesha maadhyamangal tenga udaykumpol nammal chirattayenkilum udaykanamallo.atavum pinne hindu headline koduthathupolum hero poul.poulinu ittavanayum pizhachilla ennu kaachikoduthu.viyarthu kalichu kashthappetta kalikkarku pullu vila.manoramayakatte pinne poulinu vendi oru reportere ayachennu thonnunnu.katha amparappikkunna tirivilekku neengukayanu.deshabhimaniyilum poul vaarthayayi .verum vaarthayalla bahu varna chitram sahitham box vaartha.deshabhimaniyil keranamenkil entayirikkanam poulinte demand?kaalam maarukayalle.enikk oru katha orma varunnu.oru rudrkshathinte katha.sanjayan ezhuthiyath.illatha gunangal undennu paranju rudraksham vittu kodiiswaranmarakunna kootukarude katha.ate chodyamanu enikum chodikkanullath.ini poul valla pravachakanumano????????????????????????????????kalikaalam allandentha.tatta,kaaka,myna tudangiyavayekondum namukkini jeevikan scop und.ente blogil polum kando poul vishayamayath.ata paranjath ento atbhuta sakthi neeralikkund.atentanennum enikkariyam.mattonnumalla vishappinte vili.
Thursday, June 10, 2010
Saturday, May 29, 2010
ഭ്രാന്തന്‍
കവിതയെ കണ്ടു ഞാനവളെ പ്രണയിച്ചു
കഥകള്‍ കൊണ്ടൊരു കൊട്ടാരമുണ്ടാക്കി
ആനന്തത്തില്‍ ആറാടി നടക്കവേ
ജനമെന്നെ വിളിച്ചു' ഭ്രാന്തന്‍
കഥകള്‍ കൊണ്ടൊരു കൊട്ടാരമുണ്ടാക്കി
ആനന്തത്തില്‍ ആറാടി നടക്കവേ
ജനമെന്നെ വിളിച്ചു' ഭ്രാന്തന്‍
Sunday, May 16, 2010
ഐശ്വര്യ വിചാരങ്ങള്‍
അക്ഷയ ത്രിതിയ സ്വര്‍ണം വാങ്ങാന്‍ നല്ല ദിവസമാനെന്ന മൂഡ വിശ്വാസം വളര്‍ത്തിയെടുത്തത് കച്ചവടക്കാരാകം .സത്യത്തില്‍ അന്ന് സ്വര്‍ണം ദാനം ചെയ്യാനുള്ള ദിവസമാണെന്ന് ചിലര്‍കെങ്കിലും അറിയാം.എന്റെ വിഷയം അതല്ല .ഈ തട്ടിപ്പിന് പത്രങ്ങളും ചാന്നലുകളും എന്തിനു കൂട്ട് നില്കുന്നു എന്നതാണ്.അന്ധവിശ്വാസങ്ങളെ തുടച്ചു നീകാനല്ലെ സഹായികേണ്ടത്.കാശിനു വേണ്ടി പരസ്യങ്ങള്‍ വിറ്റു കൊള്ളൂ.പക്ഷെ അതിലുമപ്പുരതെക്ക് കടക്കരുത്. ഉദാഹരണം പറയാം.മനോരമ ന്യൂസ് ചാനലില്‍ ഇന്ന് സ്വര്‍ണ കടയ്ക്കകത്ത് വെച്ച് ലൈവ് പ്രോഗ്രാം ഉണ്ടാരുന്നു.സ്വര്‍ണം വാങ്ങനെതിയവരുടെ തിരക്കിന്റെ ലൈവ് പരിപാടി.അവതാരിക (റിപ്പോര്‍ട്ടര്‍ എന്ന് വിളിക്കാന്‍ മനസു വരുന്നില്ല ) ഒരു സ്ത്രീയോട് ചോദിക്കുന്നു കഴിഞ്ഞ വട്ടം സ്വര്‍ണം വാങ്ങിയപ്പോള്‍ ഐശ്വര്യം വന്നോ എന്ന് .മറുപടി രസകരമാണ്* കുഴപമില്ല *.അതായതു പ്രതേകിച്ചു ഒരു ആന മുട്ടയും കിട്ടിയില്ല എന്ന്.പക്ഷെ അവതാരിക വിടുമോ .വിശ്വാസത്തിന്റെ വാലില്‍ തൂങ്ങി എന്തൊക്കെയോ പറഞ്ഞു. കാണുന്നവര്‍ക്ക് തോന്നും മനോരമ ഈ വിശ്വാസത്തെ(?) അടിവരയിടാന്‍ ശ്രമിക്കുകയാണെന്ന്. സത്യമതാണ് താനും.കച്ചവടം ഒരു ഉപജീവന മാര്‍ഗമാണ് .പത്രപ്രവര്‍ത്തനം എന്നാല്‍ എന്താണ് എന്ന് ഒന്ന് പറഞ്ഞു തരണം .അതും ഒരു വാര്‍ത്ത ചാനല്‍ ഇങ്ങനെ കാനികുംപോള്‍ പാവം ജനം വിശ്വസിച്ചു പോകും.മാധ്യമങ്ങളില്‍ ബിസിനസ് സാമ്രാജ്യങ്ങള്‍ നടത്തുന്ന ഇടപെടലുകലെകുരിച് പി സായിനാഥ് പറഞ്ഞപ്പോള്‍ അത്ര കാര്യമാക്കിയില്ല .പക്ഷെ നമ്മുടെ വാര്‍ത്ത ചന്നലുകളിലും ദുര്ഭൂതങ്ങള്‍ കളി തുടങ്ങിയിരിക്കുന്നു.ഇന്ത്യവിസിഒനിലും ഏഷ്യാനെറ്നെവ്സിലും കട ഉദ്ഖടനഗല്‍ലൈവ് ആയി വരുന്നുണ്ട് .അത് വാര്തയാണോ എന്ന് ആരെങ്കിലും ചിന്ടിചിടുണ്ടോ?ഇല്ല .കാരണം ന്യൂസ് ചാനലില്‍ വരുന്നത് ന്യൂസ് അല്ലെ?കുറച്ചു വാര്‍ത്തയും കൂടുതല്‍ പരസ്യങ്ങളും അതിലും കുടുതല്‍ വാര്‍ത്തയുടെ വേഷം കെട്ടിയ പരസ്യങ്ങളും നമ്മുടെ സ്വീകരണ മുറികളില്‍ നിറയുന്നു. എലസുകളുടെയും യന്ത്രങ്ങളുടെയും പരസ്യങ്ങള്‍ക്ക് നല്ല സ്വീകരണമാണ് എല്ലാ ചാനലുകളും നല്‍കുന്നത്.എന്നിട്ട് ചിലപ്പോ അന്ടവിസ്വനഗ്ല്ക് അടിമപ്പെടുന്ന മലയാളികളെ ഓര്‍ത്ത് നെടുവീര്‍പ്പിടും .കൊന്നാല്‍ പാപം ചിലപ്പോള്‍ തിന്നാല്‍ തീരും അല്ലെ ?
Labels:
പറയാതെ വയ്യ
Saturday, May 15, 2010
അപരിചിതന്‍
നിറവയറുമായി പടിവാതിലിലെത്തിയ പ്രണയിനിയോടും
മരണാസന്നനായി വഴിയില്‍ കണ്ടൊരാ വയസനോടും
മൊഴിഞ്ഞതോരെ വാചകം
ഞാന്‍ അറിയില്ലല്ലോ നിങ്ങളെ
മരണാസന്നനായി വഴിയില്‍ കണ്ടൊരാ വയസനോടും
മൊഴിഞ്ഞതോരെ വാചകം
ഞാന്‍ അറിയില്ലല്ലോ നിങ്ങളെ
Labels:
kavitha
Thursday, January 28, 2010
Monday, January 11, 2010
വഴി തേടുമ്പോള്‍
ശിശിരനിദ്രയില്‍ നിന്നുണരാതെ
മിഴി പൂട്ടി ഞാന്‍ കാലം കഴിച്ചു .
പുറത്തൊരു ലോകം പാഞ്ഞു പോകവേ
കണ്ടില്ലയെന്ന് പരിഭവം പറഞ്ഞു .
ചങ്ങലകളില്‍ നോക്കി കണ്ണീര്‍ പൊഴിച്
അങ്ങനെയൊരു കാലം .
തിരിഞ്ഞു നോക്കുവാന്‍ പേടി തോന്നുന്നു .
അറിയാമെന്കിക്കിവിടെ വഴി പിഴചിരിക്കുന്നു.
പുതിയ ഭുമികകള്‍ തേടുവാന്‍ വയ്യിനി
പാതയുടെ പിറകെ നീങ്ങിടുന്നു.
യാത്ര തുടരാം ഉറച്ച മനസോടെ
pഒകും വഴിയിനിയെന്‍ പാത.
ഒടുവില്‍ പധികാരോക്കെയുംമാഞ്ഞു പോയിടും
പാത മാത്രം ബാക്കിയായിടും
മിഴി പൂട്ടി ഞാന്‍ കാലം കഴിച്ചു .
പുറത്തൊരു ലോകം പാഞ്ഞു പോകവേ
കണ്ടില്ലയെന്ന് പരിഭവം പറഞ്ഞു .
ചങ്ങലകളില്‍ നോക്കി കണ്ണീര്‍ പൊഴിച്
അങ്ങനെയൊരു കാലം .
തിരിഞ്ഞു നോക്കുവാന്‍ പേടി തോന്നുന്നു .
അറിയാമെന്കിക്കിവിടെ വഴി പിഴചിരിക്കുന്നു.
പുതിയ ഭുമികകള്‍ തേടുവാന്‍ വയ്യിനി
പാതയുടെ പിറകെ നീങ്ങിടുന്നു.
യാത്ര തുടരാം ഉറച്ച മനസോടെ
pഒകും വഴിയിനിയെന്‍ പാത.
ഒടുവില്‍ പധികാരോക്കെയുംമാഞ്ഞു പോയിടും
പാത മാത്രം ബാക്കിയായിടും
Labels:
kavitha
Thursday, January 7, 2010
kochu raajakumaran
kazhinja varsham athikam pustakangal onnum vayikkan pattiyilla.vaayichatil ishtamayat PRAVASAM anu.ee varsham thudangiyathu thanne ENTE KOCHU RAJAKUMARAN enna pustakam vayichu kondanu.XEPURI enna aalanu ezuthiyathu.ashitayude paribhashayanu kuduthal ishtamayat.pro.sivadasinte vivarthanam alpam neendathanu.pusthakam baalasahithyamanennu thonnumenkilum anganeyalla.ella prayakkarkum rasakaramayi vayichu pokan pattum.rrajakumaranumayi souhrdathilakathirikan hrydayamulla vayanakkaranu pattilla.kunju kunju vaakkukalilude sundaramaya aashyamanu it munnot veykunnat.kuttikaleyum mutirnnavareyum tammil oru taratamyapedythal kanam.akshrarthathil sari thanne.oru poovine patti polum chinntikkate mattu tirakukalundennu nadikkunna manushyan raajakumarane amparappikkunnu,atu kondanu manushyar vichithra swabhavakkar thanne ennu paavam kumaran parayunnath.souhrdathinte aazhangale pattiyum kannukond orikkalum kanan pattatha chilathine pattiyumellam lalithamayi e katha namukku paranju tarunnu.nammude ullilevideyo olinjirikkunna oru kuttiye kandethanum avante kouthukangalku pirake pokuvanum raajakumaran sahayikkum.katha paranju vaayanasukham nashtappeduthunnilla.onnu matram parayam,manasine saantamakkunnaoru rachanayanu.baalasahithyamanu ezhuthan eetavum prayasam ennu kettitund ennal vaayikkan eetavum sukham baalasahithyam tanneyanu.muulakrithiyude soundaryam chorunnupokate vivarthanam nadathan ashithaykum sivadas mamanum pattiyitund.aa vasanthakalathe tirichupidikkan kothi thonnunnu.pusthakangal etra nalla kootukaranu,orikkalum pinangilla,nishabdam avar namuk thunayakunnu.manasine santhoshippikunnu.katti alpam koodiyo.entayalum ningaleyum njan kshanikkunnu.raajakumaranoppam nadakkan.navavalsarashamsakalode...............
Labels:
book
Subscribe to:
Posts (Atom)