"മറ്റുള്ളവര്ക്കു വേണ്ടി നൊമ്പരപ്പെടാനുള്ള മനസാണ് സ്നേഹം "

Friday, October 28, 2011

യാത്ര

വഴിയമ്പലങ്ങളില്‍ കണ്ണുടക്കരുത്
കണ്ണുടക്കിയാല്‍ കാലിടറും.
തിളച്ചു പൊന്തേണ്ട    യൌവനം  മഞ്ഞു
പോലെയുരുകി മാറും നേരം
ദിശാസൂചികള്‍ തിരിച്ചു വെയ്ക്കുക .
നിയതമാം വഴികളി ലൂടൊരു പുഴയും പായാറില്ല
തെറ്റിയും തെറിച്ചും പരിധിക ളുയര്തിയും
പരിമിതികളൊതുക്കിയും മുന്നോട്ട്.
അര്‍ദ്ധ വിരാമം കഴിഞ്ഞിനി യാത്ര തുടരാം

Saturday, June 25, 2011

കംഗാരുക്കളുടെ നാട്

ഏഴാം ക്ലാസ്സു മുതലാണ് ഓസ്ട്രേലിയയെക്കുറിച്ച് ഞാന്‍ ചിന്തിച്ചു തുടങ്ങിയത്.അന്നാണ് സന്തോഷിന്റെ അച്ഛന്‍ ഓസ്ട്രേലിയയിലാണെന്ന് ഞാനറിഞ്ഞത്.
അന്നാകെ എനിക്കറിയാവുന്ന വിദേശരാജ്യം ആകാശത്തുള്ള ഗള്‍ഫാണ്
.പലരും വിമാനം കയറി അങ്ങോട്ട്‌ പോകുന്നത് ഞാന്‍ എത്രയോ തവണ കണ്ടിരിക്കുന്നു. എന്റെ അച്ഛനും പോകാറുണ്ട്, അടുത്തുള്ള ഫാക്ടരിയിലനെന്നു  മാത്രം.
ക്ലാസ്സില്‍ വെച്ച് ഞാനെപ്പോഴും സന്തോഷിനെ നോക്കും.
ആരോടും മിണ്ടാത്ത ഗമക്കാരന്‍. അവന്റെ അമ്മയ്ക്കും ജോലിയുണ്ടത്രേ.
 പക്ഷെ നാട്ടിലാണ് എന്നറിഞ്ഞപ്പോള്‍ എനിക്കല്പം ആശ്വാസം തോന്നി.
ഒരിക്കല്‍ ഞാനവനോട്

ഓസ്ട്രല്യന്‍ വിശേഷങ്ങള്‍ തിരക്കാന്‍ ചെന്നു.അവനാകട്ടെ എന്നെ തീര്‍ത്തും അവഗണിച്ചു. ആ നിമിഷം ഞാന്‍ തീരുമാനിച്ചു. വലുതായാല്‍ ഞാനും പോകും ഒസ്ട്രലിയയക്ക്.
 
പക്ഷെ...... പക്ഷെ ഇപ്പൊ ഞാനവന്റെ മുന്‍പില്‍ തോറ്റല്ലോ!

അന്ന് വയ്കുന്നേരം എന്നെ വീട്ടില്‍ കണ്ടപ്പോള്‍ മധുസാര് ശരിക്കും അമ്പരന്നു.അദ്ദേഹം എന്റെ സ്ക്കൂളിലല്ല ‍പഠിപ്പികുന്നതെങ്കിലും ഞങ്ങള്‍ അയല്‍ക്കാരായിരുന്നു.


"എനിക്ക് ആസ്ട്രേലിയയെ പറ്റി കുറച്ചു പറഞ്ഞു തരാമോ? "
എന്റെ ചോദ്യം സാറിനെ ഞെട്ടിച്ചുവെന്നത് ഉറപ്പാണ്‌.

ഇന്ന് വരെ ഒരു പൊട്ട സംശയം പോലും ചോദിക്കാത്ത ഞാനാണീ ഉഗ്രന്‍ സംശയം ചോദിച്ചത്.

സാറിന്റെ മുഖത്തു ഒരു ചെറു ചിരി വിരിഞ്ഞോ?

എന്റെ മുഖം വാടി. അത് കണ്ടാവണം സാര്‍ പറഞ്ഞു

"ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങുന്നത് ബുദ്ധിയുടെ ലക്ഷണമാണ് "

അത് ഒരു സമാശ്വാസ സമ്മാനമാണ്.

"സുമെഷിനെന്തിനാ ആസ്ട്രേലിയ?"

സത്യം പറയല്‍ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നെനിക്കു പണ്ടേ അറിയാം. ഞാനൊന്നും മിണ്ടിയില്ല.

"ശരി, അതെന്തുമായിക്കൊള്ളട്ടെ. ആസ്ട്രേലിയ എന്നത് ദക്ഷിണായന രേഖയ്ക്ക് തെക്കുമാറി.............."

"അയ്യോ! അതൊന്നും വേണ്ട! വേറെ എന്തെങ്കിലും "

സാറിന്‍റെ ക്ലാസ് മുറിച്ചാണ് ഞാന്‍ പറഞ്ഞത്.കാര്യം പിടികിട്ടിയ മട്ടില്‍ തലകുലുക്കിക്കൊണ്ട് മധു സാര്‍ അകത്തേക്ക് പോയി.തിരികെ വന്നപ്പോള്‍ കൈയിലൊരു എമണ്ടന്‍ പുസ്തകവുമുണ്ടായിരുന്നു.

"ഇതാണ് സുമേഷ് വിശ്വ വിജ്ഞാന കോശം.ഇതില്‍ നിനക്ക് വേണ്ടതുണ്ട്"
ആ തടിമാടന്‍ പുസ്തകം എന്റെ കൈകളിലേക്ക് വെച്ച് കൊണ്ട്സാര്‍ പറഞ്ഞു
"പിന്നെ തിരിച്ചു തന്നാല്‍ മതി"
ഞാന്‍ ഞെട്ടി നില്‍ക്കുകയാണ്. നേരെ ചൊവ്വേ പുസ്തകം വായിക്കാതെ ബാലരമയും വായിച്ചു നടക്കുന്ന ഞാന്‍ ഞെട്ടാതിരിക്കുമോ?
"സാരമില്ല ,സന്തോഷിനെ തോല്പ്പിക്കാനല്ലേ? അതിനു ഞാന്‍ എന്തും ചെയ്യും"

എന്‍റെ മനസിനെ ഞാന്‍ തന്നെ ആശ്വസിപ്പിച്ചു.
അന്ന് രാത്രി ഞാന്‍ വളരെ വൈകിയാണ് കിടന്നത്.സാധാരണ സ്വപ്നത്തില്‍ കടന്നു വരാറ് കണക്കു പഠിപ്പിക്കുന്ന രമണി ടീച്ചറും പിന്നെ ഷംനയും ഒക്കെയാണ്.

പക്ഷെ അന്ന് സ്വപ്നത്തില്‍ നിറഞ്ഞു നിന്നത് പച്ച വിരിച്ച ഓസിസ് പുല്‍മേടുകളും ചാടിച്ചാടി നടക്കുന്ന കംഗാരുക്കുഞ്ഞുങ്ങളുമൊക്കെയായിരുന്നu


ഒരു ദിവസം ഇന്റെര്‍വെല്ലിനു ഞാനുറക്കെ ഹമീദിനോട് ചോദിച്ചു
"നിനക്കറിയാമോ ഓസ്ട്രേലിയ ഒരേ സമയം ഒരു ഭൂഖണ്ഡവും ഒരു രാജ്യവുമാണ്"
അത്ഭുതത്തോടെ ഹമീദ് എന്നെ നോക്കി.
പതിയെ പതിയെ ആരാധനാ ഭാവം മുറ്റി നില്‍ക്കുന്ന കണ്ണുകളുമായി കുട്ടികള്‍ ഓരോരുത്തരും എനിക്ക് ചുറ്റും കൂടി, അവനൊഴികെ.


പിറ്റേന്നും എന്‍റെ ഓസിസ് വിശേഷങ്ങള്‍ കേള്‍ക്കാന്‍ കൂട്ടുകാര്‍ കൂടി.

അന്നെന്നെ ആവേശം കൊള്ളിച്ചത് ഷംനയുടെ ആരാധന കലര്‍ന്ന നോട്ടമല്ല മറിച്ച് തലയല്‍പം ചരിച്ചു എന്നാല്‍ എന്നെ നോക്കുന്നില്ല എന്ന മട്ടില്‍ അവന്‍ എന്നെ നോക്കിയതാണ്.

 ഹാവൂ ! ആദ്യ ജയം!


രാത്രികളെ പകലുകളാക്കി ഞാന്‍ ഓപെറ ഹൌസിനു ചുറ്റും അലഞ്ഞു.
അത് കൊണ്ട് തന്നെ ചില പകലുകള്‍ രാത്രിയാക്കേണ്ടിയും വന്നു.
ഒരിക്കല്‍ രമണി ടീച്ചറിന്റെ കണക്കു ക്ലാസ്സിലിരുന്നു ഉറങ്ങിയതിനു നല്ല രണ്ടടിയും കിട്ടി. അടിയേക്കാള്‍ എന്നെ നോവിച്ചത് അടിക്കുന്നത് ഷംന കണ്ടല്ലോ എന്നതാണ് .
ദിവസങ്ങള്‍ കഴിയും തോറും മധു സാറിന്‍റെ കൈവശമുള്ള സകല ഓസ്ട്രെലിയന്‍ വിവരങ്ങളും എന്‍റെ തലമണ്ടയിലായി.
പത്രങ്ങളില്‍ വരുന്ന(പത്രം എന്നൊരു സാധനം ഉണ്ടെന്നറിഞ്ഞതും annanu ) ഓസ്ട്രലിയാന്‍ വാര്‍ത്തകളും സാര്‍ അടിവരയിട്ടു തരും.ഞാന്‍ അതെല്ലാം ആര്‍ത്തിയോടെ വായിക്കും.
എന്‍റെ ഈ ആവേശം കണ്ടാണ്‌ ദൈവം ഒരു കളി കളിച്ചത്, സിഡ്നി ഒളിമ്പിക്സ്.


ഞാന്‍ കൂടുതല്‍ ആരാധകരെ സൃഷ്ട്ടിച്ചു.
മലയാള പത്രങ്ങളില്‍ വന്നതിലേറെ ഓസിസ് വിശേഷങ്ങള്‍ ഞാന്‍ അതിനോടകം കൂട്ടുകാര്‍ക്കു പറഞ്ഞു കൊടുത്തു കഴിഞ്ഞിരുന്നു.

ഇംഗ്ലിഷ് പത്രത്തിലെ ഓസിസ് സുന്ദരിമാരുടെ പടം ഞാന്‍ വെട്ടിയെടുത്തു സൂക്ഷിച്ചു (അതിനു വേറൊരു ഉദ്ദേശം കൂടി ഉണ്ടായിരുന്നു കേട്ടോ).

സ്കൂളില്‍ ഞാനൊരു ഹീറോ ആയിമാറി. ഓസട്രലിയിലെ മോഷ്ടിക്കപ്പെട്ട തലമുറകളെ പറ്റി വികാര ഭരിതനായി ഞാന്‍ പറയുമ്പോള്‍ ഷംനയടക്കമുള്ള സുന്ദരിമാരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.



ഹോ ! അതൊക്കെ ഒരു കാലം!

സന്തോഷ്‌ എന്നോട് ചങ്ങാത്തം കൂടാന്‍ വരുന്നത് ഒരു കണക്കു ക്ലാസ്സിലാണ്. എന്‍റെ കണക്കു കൂട്ടലുകള്‍ എന്നും തെറ്റിയിട്ടേ ഉള്ളൂ.


രമണി ടീച്ചര്‍ ഇട്ടു തന്ന കണക്കിന്റെ ഉത്തരം ഈ ഭൂ ഗോളത്തിന്റെ ഏതറ്റത്തായിരിക്കുമെന്നു ഞാനമ്പരന്നിരിക്കെ സന്തോഷ്‌ അവന്റെ ബുക്ക്‌ എനിക്ക് നേരെ നീട്ടി.


ഗതികെട്ടവന്റെ മുന്നില്‍ പുല്ലിട്ടും ദൈവം പരീക്ഷിക്കുമല്ലോ!.
ആദര്‍ശങ്ങളെ ഓസ്ട്രളിയയിലേക്കയച്ചു ഞാനത് കോപ്പിയെടുത്തു.

eന്നാലും അവന്‍ കൂടുതല്‍ അടുത്തില്ല, ഞാനും.


എനികതിന്റെ ആവശ്യം ഇപ്പോഴില്ലല്ലോ!


ഒരിക്കല്‍ "ഓസട്രലിയയില്‍ 13254898245815 പേരധിവസിക്കുന്നു" എന്ന് പറഞ്ഞു കൊണ്ടിരിക്കെ അവന്‍ കയറി വന്നു.എന്‍റെ വാചകം അവന്റെ മുഖത്തൊരു വളവുണ്ടാക്കി.



അതിന്റെ പേരാണ് മുഖം ചുളിക്കല്‍ എന്ന് പിറ്റേന്നും അവനാ ആന്ഗ്യം കാണിച്ചപ്പോഴാണ്‌ എനിക്ക് മനസിലായത്. ‍
ഒരു ദിവസം ഉച്ചയ്ക്ക് അവനെന്റെ അരികിലേക്ക് വന്നു.എന്‍റെ കൈ പിടിച്ചു കൊണ്ടവന്‍ നടക്കാന്‍ തുടങ്ങി.
കൈ വിടുവിക്കാന്‍ ഞാന്‍ ശ്രമിച്ചില്ല.കാരണം ഞങ്ങള്‍ നടന്നത് പട്ടാളം മാധവന്റെ കടയിലേക്കായിരുന്നു.
 അവനെനിക്ക് നാരങ്ങ വെള്ളവും കപ്പലണ്ടി മുട്ടായിയും വാങ്ങി തന്നു.
ഹോ! ത്യാഗത്തിന്റെ പ്രതിഫലം!.


ഒടുവില്‍ അവനെന്നെ അംഗീകരിച്ചിരിക്കുന്നു.!


ഞാനവനോട് ഓസ്ട്രലിയന്‍ നാടോടിക്കഥകള്‍ പറഞ്ഞു കൊടുക്കാന്‍ തുടങ്ങി.പറഞ്ഞതെല്ലാം തല കുലുക്കി കേട്ടതല്ലാതെ അവനൊന്നും മിണ്ടിയില്ല.
പിറ്റേന്നും ഈ കളി ആവര്‍ത്തിച്ചു.ഇതിന്റെ പേരാണ് കൈക്കൂലി എന്ന് ഒരു സര്‍ക്കാര്‍ ജീവനക്കാരനായ ശേഷമാണു എനിക്ക് പിടികിട്ടിയത്.
എന്നും എനിക്ക് കൈക്കൂലി കിട്ടികൊണ്ടിരുന്നു.പകരം ഞാന്‍ ക്ലാസില്‍ നിശബ്ദനായി.
പക്ഷെ തീര്‍ത്തും അടങ്ങിയിരിക്കാനെനിക്ക് കഴിയില്ലല്ലോ ?

കഥകള്‍ ഞാനവനോട് പറഞ്ഞു കൊണ്ടിരുന്നു.

ഒരിക്കല്‍ ഞാന്‍ ചോദിച്ചു

"ഓസ്ട്രലിയയില്‍ എത്ര പക്ഷികള്‍ ഉണ്ടെന്നു നിനകറിയാമോ?"

ഒരു തലയാട്ടല്‍ .

"എത്ര സ്ത്രീകള്‍ ഉണ്ടെന്നു?"

"എത്ര ജോലിക്കാര്‍?"

തുടരെ തുടരെ ഞാന്‍ ജയിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയല്ലേ?.

അടുത്ത ചോദ്യത്തിനായി ഞാന്‍ വാ തുറക്കാന്‍ പോയപ്പോഴേക്കും അവന്‍ അലറി

"നിറുത്തെടാ!!!!"

എനിക്ക് ചിരിയാണ് വന്നത്

ഒരു പരാജിതന്റെ കോപം.

പൊടുന്നനെ അവന്‍ ചോദിച്ചു.

"ഓസട്രലിയയില്‍ എത്ര തടവുകാര്‍ ഉണ്ടെന്നു നിനക്കറിയാമോ? "

ഞാന്‍ നൂറു വട്ടം ഞെട്ടിപ്പോയി.

മാസങ്ങളായുള്ള എന്‍റെ പരിശ്രമം, കഷ്ടപ്പാട്, എല്ലാമെല്ലാം വെള്ളത്തിലായി........

ഓസ്ട്രെലിയന്‍ തടവുകാരെ പറ്റി എനികൊന്നുമറിഞ്ഞു കൂടാ!

വിജ്ഞാന കോശത്തിലോ, പത്രങ്ങളിലോ ഞാനവരെ കണ്ടില്ലല്ലോ ?

"ദൈവമേ! നീയെന്നെ വീണ്ടും വീണ്ടും തോല്പ്പിക്കുകയാണോ ?"

അവന്റെ മുഖത്തേക്ക് ഞാന്‍ നോക്കിയില്ല.

നാണക്കേടിന്റെ പടുകുഴിയില്‍ കിടന്നു ഞാന്‍ സന്തോഷിന്റെ പൊട്ടിച്ചിരിക്ക് കാത്തു.

പക്ഷെ ..പക്ഷെ...........അതൊന്നുമല്ല സംഭവിച്ചത്,

അവന്‍ പതിയെ പറഞ്ഞു

"എത്രയുണ്ടെന്ന് എനിക്കുമറിയില്ല , "

ഒന്ന് നിറുത്തിയിട്ടു അവന്‍ തുടര്‍ന്നു

"പക്ഷെ ഒന്നറിയാം അതിലൊരാള്‍ എന്‍റെ അച്ഛനാണെന്ന് ! അത് പറഞ്ഞു ഞാന്‍ ഗമ നടിക്കണോ? "

"നടിക്കണോ?" ഞാനും എന്നോടു തന്നെ ചോദിച്ചു,ഒന്നല്ല orayiram thavana

അത് പറഞ്ഞു niruthumpolavante  mukhathundaya വികാരമെന്തെന്നു വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും എനിക്കറിഞ്ഞു കൂടാ.സത്യമായിട്ടും അറിഞ്ഞു കൂടാ!!!!!!!!!!!!!!

















Sunday, November 28, 2010

വിശുദ്ധ യുദ്ധം

അയാളുടെ കൈകള്‍ വിറച്ചു.
കാതുകളില്‍ ഒരു കിളി നാദം

"മാമ പൂച്ചയെ കൊന്നിട്ടുണ്ടോ?
സലിം കൈകള്‍ക്ക് ബലം കൊടുത്തു .ഹിലാലിന്റെ അരികിലേക്ക് ആയിഷയെ കിടത്തി .വളരെ മൃദുവായി അവളുടെ മുഖം തലോടി.
കണ്ണീരു തന്റെ കാഴ്ചയെ മറയ്കുന്നുണ്ടോ?
അതോ അവള്‍ പുഞ്ചിരിക്കുകയാണോ?
ഇവിടെ കനപ്പിച്ചു കെട്ടിയ മുഖങ്ങള്‍ക്കിടയില്‍ വിടര്‍ന്ന ഒരു പൂവ് അവള്‍ മാത്രമായിരുന്നു.
അകലത്തെവിടെയോ ഒരു പോര്‍വിമാനത്തിന്റെ ഇരമ്പല്‍.
"സലിം എവിടെ ?"
ആരോ അന്വേഷിക്കുന്നു.പതറുന്ന ചവിട്ടടികളോടെ സലിം തിരിഞ്ഞു നടന്നു.
തൊട്ടടുത്ത മണല്ക്കൂനയ്കരികില്‍ ഹാഷിം നില്‍ക്കുന്നു.. ഹിലാലിന്റെ കളിക്കൂട്ടുകാരന്‍. അവന്റെ കണ്ണുകളില്‍ ഒരു പകപ്പ്.
ഇനി നിന്റെ ഊഴം എന്നാരോ അവനോടു മന്ത്രിച്ച പോലെ.
അവന്റെ പോക്കറ്റിലും കല്ലുകള്‍ മുഴച്ചിരിപ്പുണ്ടോ? സലിം നോക്കി.
ഇല്ല.പ്രിയ ചങ്ങാതിക്കായി


 ഒരു പിടി മണ്ണ് മാത്രമേ അവന്റെ കൈകളിലുള്ളൂ

*****************************************************************************************************************************

ഗാസ എന്നാണ് ഗാസയല്ലാതെയായി മാറിയത്?

സലിം ആലോചിച്ചു .ചെറുപ്പത്തില്‍ വിശുദ്ധ നാടിന്‍റെ മണല്തരികളിലൂടെ നടന്നപ്പോഴൊന്നും ആത്മാവില്‍ ഇന്നുള്ള പോലെ ഭയമുണ്ടായിരുന്നില്ല.

ഭയം തന്നെക്കുറിച് അല്ല. തനിക്ക് താഴെയുള്ളവരെക്കുറിച്ചായിരുന്നു.

അതിരുകളും വാഗ്ദത്ത ഭൂമികളും പൊട്ടിമുളയ്ക്കും മുന്പ് സൈനയുടെ കൈയും പിടിച്ചു അവളുടെ ബാപ്പ കാണാതെ ഗാസ തെരുവിലൂടെ അലഞ്ഞത് അയാളോര്‍ത്തു.

 അന്ന് ഭയം അവള്‍ക്കായിരുന്നു.

ഇന്ന് ഭയമില്ലത്തവര്‍ ആരും തന്നെയില്ല.
കുടിയേറ്റക്കാരും കൈയേറ്റക്കാരുമായി ജൂതരെത്തിയപ്പോള്‍ അവളുടെ പേടി ഇരട്ടിച്ചു.
അവളുടെ ഭയം സത്യമായിരുന്നു .

******************************* *************************** *************
"ഹിലാല്‍ നീ വരുന്നുണ്ടോ? "
" സ്കൂളിലേക്ക് ഞാനില്ല "

മണലില്‍ കൂര്‍ത്ത കല്ലുകള്‍ തേടി നടക്കവേ ഹിലാല്‍ പറഞ്ഞു.

" ബാപ്പ പറഞ്ഞതോര്‍മയില്ലേ നിനക്ക് ? എന്തു വന്നാലും സ്കൂളില്‍


പോക്കു മുടക്കരുതെന്ന്? "

ആ വാക്കുകള്‍ ഹിലാലിനെ നോവിച്ചു. അവന്‍ മെല്ലെ മുഖമുയര്‍ത്തി.

ആയിഷയും നിശബ്ദയായി.

ഹിലാല്‍ ബാപ്പയെക്കുറിച്ച് ഓര്‍ത്തു .ഉമ്മയേയും വീടിനെയും ഓര്‍ത്തു.
ഓര്‍മ്മകള്‍ മാത്രമേ അവര്‍ക്കുള്ളൂ .

സ്കൂളില്‍ പോകാതെ മടിച്ചു നില്‍ക്കുമ്പോള്‍ ബാപ്പ പറയും

" ഹിലാല്‍, ജീവിതത്തില്‍ തോല്‍ക്കാതിരിക്കണമെങ്കില്‍ പഠിക്കണം .നീയോര്‍ക്കുന്നില്ലേ കഴിഞ്ഞ കുറെ മാസങ്ങളില്‍ അവര്‍ നമുക്ക് വൈദ്യുതി നിഷേധിച്ചത് ?അവര്‍ നമ്മെ ഇരുട്ടിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുകയാണ്. "

"നിങ്ങളുടെ പരീക്ഷക്കാലത്തുതന്നെ അവരത് ചെയ്തില്ലേ?  അവര്‍ ബുദ്ധിമാന്മാരാണ് "

പെട്ടെന്ന് തന്നെ ബാപ്പ തിരുത്തി

"അല്ല, സൂത്രശാലികള്‍ ആണ്. ബുദ്ധിമാന്മാരുടെ ഹൃദയം വിശാലവും കരുണ നിറഞ്ഞതുമാണ് "

പണ്ടൊക്കെ ഹിലാല്‍ .ക്ലാസ്സില്‍ ഒന്നാമനായിരുന്നു .അന്‍വര്‍നെയും ബാഷിതിനെയും ഹാഷിമിനെയുമൊക്കെ പിന്നിലാക്കാനുള്ള ആവേശം.

ഇന്ന് ക്ലാസ്സിലാകെയുള്ള ആണ്‍കുട്ടികള്‍ ഹിലാലും ഹാഷിമും മാത്രം.അവരും ഇപ്പോള്‍ പോകാറില്ല .

ഓര്‍മകളില്‍ അവന്‍ പുളഞ്ഞു.

കൂടുതല്‍ കൂര്‍ത്ത കല്ല്‌ തേടി അവന്‍ മുന്നോട്ട് നടന്നു .

"ഞാന്‍ മാമയോടു പറയും "

ഹിലാല്‍ തിരിഞ്ഞു കൂടെ നോക്കിയില്ല .

അവനറിയാം മാമ പഴയതുപോലെ അവനെ ശാസിക്കില്ല .

ആയിഷ അല്പം കൂടി കാത്തു .എന്നിട്ട് ടീച്ചര്‍ ഇന്നലെ പകുതിക്ക് നിര്‍ത്തിയ 'സന്തോഷവാനായ രാജകുമാരന്റെ 'കഥ കേള്‍ക്കാനായി സ്കൂളിലേക്ക് നടന്നു .

************** ********** ********** *********** *********** *
സലിം വെറുതെ മുറ്റത്തേക്ക് നോക്കിയിരുന്നു.   നാളെ അല്ലെങ്കില്‍ അതിനടുത്ത ഒരു ദിവസം ഇവിടെയും കുടിയേറ്റ ക്യാമ്പുകള്‍ ഉയരും. താനപ്പോഴും ജീവിച്ചിരിപ്പുണ്ടാകുമോ?

സൈന തന്നോടൊപ്പം ഓടിക്കളിച്ചതും ഒടുവില്‍ വംശ വെറിയുടെ ഇരയായി നിശ്ചേഷ്ടയായി കിടന്നതും ഇവിടെത്തന്നെ.

അന്ന് എല്ലാത്തിനോടും പകയായിരുന്നു.  ഇസ്രായേലിനോട്, ഒട്ടകത്തിനു സ്ഥലം കൊടുത്ത സ്വന്തം ജനതയോട്,  പിന്നെ മുഖമില്ലാത്ത ആരോടൊക്കെയോ.  പിന്നെ അറിഞ്ഞു പൊളിറ്റിക്കല്‍ സയന്‍സിലെ എമ്ഫില്ലിനോ ഓസ്ലോ കരാറിനോ എണ്ണിയാലോടുങ്ങാത്ത പ്രതിഷേധസ്വരങ്ങള്‍ക്കോ ഒന്നും ചെയ്യാനാവില്ലെന്ന്.

തുടച്ചു നീക്കപ്പെടേണ്ട ഒരു ജനതയാണ് തങ്ങളുടെതെന്ന്. ആ തിരിച്ചറിവിന്റെ ആഘാതത്തിലാണ്‌ ഹിലാലിന്റെ ബാപ്പ മരിച്ചത്.

പൊരിവെയില്‍ പണിയെടുത്തു കെട്ടിപ്പടുക്കുന്ന വീടിനു പുത്തന്‍ അവകാശികള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുമ്പോള്‍ ആരാണ് ഞെട്ടാത്തത്?


ഏതൊരു പാലസ്തീനിയെയും പോലെ ഇക്കയും നിശബ്ദനായി, ആത്യന്തികമായി .
അതോടെ ഹിലാലും ആയിഷയും തന്റേതു മാത്രമായി.                   അന്നൊക്കെ ആയിഷ കുസൃതി കാട്ടുമ്പോള്‍ ദേഷ്യം പിടിച്ച് അവളെ അടിക്കാനൊരുങ്ങും.

അവളുടെ പേടിച്ചരണ്ട മുഖം കാണുമ്പോള്‍ സൈനയെ ഓര്‍ക്കും


. അവളും പേടിച്ചിരിക്കുമോ? അതോ തന്നോടടുക്കുന്ന പട്ടാളക്കാരന്റെ മുഖത്തേക്ക് നിസ്സഹായയായി നോക്കി നിന്നിരിക്കുമോ ?


അതോടെ അയാളുടെ കൈ വിറയ്ക്കും .

"മാമ പൂച്ചേ കൊന്നിട്ടുണ്ട് അതാ കൈ വിറയ്ക്കുന്നത് "

പേടി മാറി തന്റെ പതിവ് കുസൃതിത്തരതിലേക്ക് ആയിഷ എത്തി . അടിച്ചില്ല .പിന്നീടൊരിക്കലും അടിച്ചിട്ടുമില്ല.

അവര്‍ക്ക് സൈനയെ അറിയാം .അതില്‍ക്കൂടുതലൊന്നും അവര്‍ അറിയാതിരിക്കട്ടെ
********** **************** ***************** ******************** *************
മണലില്‍ പരതി നടക്കുമ്പോള്‍ ഹിലാല്‍ മന്ത്രിച്ചു ." അവള്‍ പഠിക്കട്ടെ , ബാപ്പ പറഞ്ഞത് പോലെ തോല്‍ക്കാതിരിക്കാന്‍ "

" കിട്ടിയോ ഹിലാല്‍ ? "

ഹാഷിമിന്റെ വിളി കേട്ട് ഹിലാല്‍ തിരിഞ്ഞു നോക്കി .അവന്റെ പഴഞ്ചന്‍ നിക്കറിന്റെ രണ്ടു പോക്കറ്റുകളിലും കല്ലുകള്‍ മുഴച്ചിരിക്കുന്നു. തന്റെ കൈയിലുള്ള കല്ലുകള്‍ ഹിലാല്‍ ഉയര്‍ത്തിക്കാട്ടി.

അവരുടെ ആകെയുള്ള പ്രതിരോധമാണത്.

മഴ പോലെ വര്‍ഷിക്കുന്ന ബുള്ളറ്റുകള്‍ക്കും മിസൈല്കള്‍ക്കും ഒരു പ്രതിയോഗി.
പലപ്പോഴും ലക്ഷ്യത്തിലെത്താറില്ലെങ്കിലും


 അവ എറിയുന്ന കൈയുകളുടെ ആവേശം ഏറ്റു പിടിക്കും.
 
ഒരു ബോംബര്‍ വിമാനം അവരുടെ തലയ്ക്ക് മുകളിലൂടെ പാഞ്ഞു.
 "നമ്മുടെ കല്ലുകള്‍ ഒരു നാള്‍ ആ വിമാനങ്ങളേയും വീഴ്ത്തും .അപ്പൊ നമുക്കും സ്വസ്ഥമായി ഉറങ്ങാം " ഹാഷിം പറഞ്ഞു .

mekha കീറുകളെ ചതച്ചരച്ചു കൊണ്ട് വിമാനം പാഞ്ഞു .

ആയിഷയുടെ സ്കൂള് തേടി ........................................

***************** ***************** ****************** *************** ***********

കെട്ടിടങ്ങളുടെ അവശിഷ്ട്ടങ്ങല്‍ക്കിടയിലൂടെ അയാളുടെ കണ്ണുകള്‍ പാഞ്ഞു . ആയിഷ അതിനടിയില്‍ ഉണ്ടാകരുതേ എന്നയാള്‍ ഉള്ളുരുകി പ്രാര്‍ഥിച്ചു .

പ്രാര്‍ത്ഥനകള്‍ക്കും മുന്‍പേ ആയിഷ അങ്ങെത്തിയിരുന്നു.     

കഥകളുടേയും സന്തോഷങ്ങളുടെയും ലോകത്ത്.
സലിമിന്റെ ഹൃദയം പൊടിഞ്ഞു തകരുകയായിരുന്നു.

ഇനിയും അടങ്ങിയിട്ടില്ലാത്ത പുകപടലങ്ങല്‍ക്കിടയിലൂടെ അയാള്‍ ഭ്രാന്തനെപ്പോലെ നടന്നു.

ആരോ ഒരാള്‍ സലിമിന്റെ ചുമലില്‍ പിടിച്ചു അകലേക്ക്‌ ചൂണ്ടിപ്പറഞ്ഞു "അവിടെ ".

സലിം ഒറ്റതവണ മാത്രമേ അങ്ങോട്ട്‌ നോക്കിയുള്ളൂ.

അയാള്‍ അലറിച്ചോദിച്ചു " ഹിലാലെവിടെ ? "

ചുറ്റിനുമുയരുന്ന അലമുറക്കള്‍ക്കിടയില്‍ ആ ചോദ്യം മുങ്ങിപ്പോയി.


**************************** ********************** ****************
ഹിലാല്‍ ഓടുകയായിരുന്നില്ല പറക്കുകയായിരുന്നു . avanoppametthaan ഹാഷിം പരമാവധി ശ്രമിച്ചു .കഴിയുന്നില്ല അത്ര വേഗമാണ് അവന്‍ അതിനു പിന്നാലെയോടുന്നത് 
കല്ലുകള്‍ തേടിയാണ് ഹാഷിം സ്കൂള്‍ പരിസരത്തേക്കു പോയത്.

പക്ഷെ .......കണ്ടത് വല്ലാത്തൊരു കാഴ്ച തന്നെ.
ഹോ! വയ്യ!
ആ കാഴ്ച കണ്ണില്‍ നിന്ന് ഒന്ന് മറഞ്ഞിരുന്നെങ്കില്‍!
മരണങ്ങള്‍ പാലസ്തീനില്‍ പുതുമയല്ല.

ഹാഷിമത് എത്രയോ തവണ കണ്ടിരിക്കുന്നു.
 ഇത് പക്ഷേ തന്റെ സഹപാഠികളാണ് ,ടീച്ചര്‍മാരാണ്,കുഞ്ഞനിയന്മാരാണ്.

തകര്‍ന്നു കിടക്കുന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ ആയിഷ തന്നെ നോക്കുന്നുണ്ടോ?'     അതോ അവള്‍ കഥ കേള്‍ക്കുകയാണോ ?

പിന്നെ നിന്നില്ല .ഹിലാലിന്റെ അരികിലേക്കോടി.കിതപ്പാറ്റി അവനോടു പറയനോരുങ്ങുപ്പോഴേക്കും അവന്റെ മുഖം ചുവന്നു.

അവനറിയാം ബോംബര്‍ വിമാനങ്ങള്‍ക്ക് പറയാനുള്ള കഥ

************ *************** *************** *************
ഉയരെ പറക്കുകയാണ് ആ വിമാനം.
തീവ്രവാദികളെ തുടച്ചുനീക്കിയതിന്റെ ആഹ്ലാദത്തില്‍ അത് ആകാശത്തില്‍ പാറിക്കളിച്ചു. 
ഹിലാല്‍ സര്‍വശക്തിയുമെടുത്ത് കല്ലെറിഞ്ഞു.
എത്തുന്നില്ല, ഒരു കല്ലിനു പോലും അതിനെ തൊടാനാവുന്നില്ല.

വിമാനം അകലേക്ക്‌ പാഞ്ഞു.

 അവന്റെ കണ്ണുകളില്‍ നിരാശയും ദേഷ്യവും വേദനയും നിറഞ്ഞു.
പേശികള്‍ വിയര്‍പ്പില്‍ കുതിര്‍ന്നു.

അകലെ നിന്നും ഒരു പാറ്റന്‍ ടാങ്ക് വരുന്നതവന്‍ കണ്ടു.

തകര്‍ക്കണം ,ഒറ്റയേറിനു തകര്‍ക്കണം .
കൈയിലിരുന്ന കല്ലും അവനോടു മന്ത്രിച്ചു.

വെട്ടിപ്പിടിച്ച വാഗ്ദത്ത ഭൂമിയളന്നുകൊണ്ട് പാറ്റന്‍ ടാങ്ക് മുന്നോട്ട് കുതിച്ചു.

ചക്രങ്ങളുടെ ഗതിവേഗം അവന്റെ കണ്ണുകളെ വിഭ്രമിപ്പിച്ചു.

ചക്രങ്ങള്‍ക്ക് താഴെ വിശുദ്ധ നാട് ഞെരിഞ്ഞമര്‍ന്നു.

തനിക്കു ചുറ്റും ആരൊക്കെയോ നില്‍ക്കുന്നതായി അവനു തോന്നി.

ബാപ്പ ,അന്‍വര്‍ ,ബാഷിത്, മാമയുടെ പ്രിയ സൈന,എണ്ണിയാല്‍ ഒടുങ്ങാത്ത തന്റെ നാട്ടുകാര്‍ ,പിന്നെ ...പിന്നെ... ആയിഷയും.

അവന്റെ തലച്ചോറില്‍ ആവേഗങ്ങള്‍ തിരമാലകള്‍ സൃഷ്ട്ടിച്ചു.

അവ പേശികളിലേക്ക് ഉത്തേജനം പകര്‍ന്നു.

അന്നുവരെയില്ലാത്ത ആവേശത്തോടെ അവന്‍ കല്ലില്‍ മുറുകെ പിടിച്ചു.

 ഇപ്പോള്‍ കണ്മുന്നില്‍ ശത്രു മാത്രം.

കല്ല്‌ ലക്ഷ്യത്തിലേക്ക് കുതിച്ചു.

ടാങ്ക് ചിരിച്ചു
ഹിലാല്‍ കരഞ്ഞില്ല

*************** *************** ***************** *********************
" നിന്നില്‍ നിന്നും വരുന്നു ,നിന്നിലേക്ക്‌ മടങ്ങുന്നു ."
പള്ളിയില്‍ നിന്നും പ്രാര്‍ത്ഥയുയര്‍ന്നു.

" ഞങ്ങളില്‍ ഓര്‍മ്മകള്‍ ബാക്കിയാക്കിട്ട്"
സലിം ആരോടെന്നില്ലാതെ പറഞ്ഞു.

ഹിലാലിന്റെയും ആയിഷയുടെയും പിന്നെ കുറേയേറെ കുഞ്ഞുങ്ങളുടേയും ഖബറിടത്തില്‍ നിന്നു തിരിഞ്ഞു നടക്കുമ്പോള്‍ ഖാലിദ്‌ ചോദിച്ചു ." അവരെന്തിനാണ് ഈ കുഞ്ഞുങ്ങളെ ? "
വൃദ്ധനായ


 ഹംസ പറഞ്ഞു. " അവര്‍ക്ക് വേണ്ടത് അന്ത്യമടുത്ത കിഴവന്മാരെയല്ല. നമ്മുടെ ഭാവി തലമുറകളെയാണ്‌. സ്കൂളുകളും ആശുപത്രികളും ആക്രമിക്കപ്പെടുമ്പ്പോള്‍ നമുക്കു പിന്ഗാമികളാകേന്ടവര്‍ നമുക്കു മുന്‍പേ പോകുന്നു "
ആ വാക്കുകളുടെ മുഴക്കത്തില്‍ എല്ലാവരും നിശബ്ദരായി.

ഹാഷിം ഹിലാലിന്റെ ഖബറിടത്തിനരികില്‍ ചിന്തയിലാണ്ടു നില്‍ക്കുകയായിരുന്നു.
 കണ്ണീരടക്കി നില്‍ക്കാന്‍ അവനും ശീലിച്ചിരുന്നു.
എങ്കിലും ഉള്ളിലെന്തോ..........................


ഇത് എത്രാമത്തെ തവണയാണ് ഇവിടെ നില്‍ക്കുന്നത്?

ഓര്‍ക്കാതിരിക്കാന്‍ ശ്രമിച്ചുകൊണ്ട് ഹാഷിം തിരിഞ്ഞു നടന്നു . 
അവന്റെ കാലുകള്‍ ഒരു കല്ലില്‍ത്തട്ടി.

 ഹാഷിം അത് കുനിഞ്ഞെടുത്തു.എന്നിട്ട് വഴിയരികിലേക്കു മാറ്റിയിട്ടു.

ഹാഷിമിനെ നോക്കി തിരിഞ്ഞു നിന്ന സലിം അതു കണ്ടപ്പോള്‍ നിസ്സഹായതയോടെ ഓര്‍ത്തു

പ്രതീക്ഷകളസ്തമിക്കുമ്പ്പോള്‍ പ്രതിരോധവും നിലയ്ക്കുന്നു.

Thursday, November 4, 2010

ദീപാവലി

എല്ലാവര്ക്കും എന്റെ ദീപാവലി ആശംസകള്‍ .നമ്മുടെ മനസുകളിലും പ്രകാശം പരക്കട്ടെ

Saturday, October 2, 2010

ഗാന്ധി

ഇത്രയ്ക് ലാളിത്യമുള്ള ഒരു മനുഷ്യന്റെ നാട്ടുകാരനയതില്‍ ഞാന്‍ അഭിമാനിക്കുന്നു .ഗാന്ധിജിയുടെ കുറ്റങ്ങള്‍ കണ്ടെത്താന്‍ നടക്കുന്ന ഒരുപാട് പേരുണ്ട് .കൂട്ടുകാരെ ആദ്യം അദ്ധേഹത്തിന്റെ നല്ല ഗുണങ്ങളില്‍ എതെന്കിലുമൊന്നു സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കു .ഒറ്റ തോര്തുടുത് ഭാരത പര്യടനം നടത്തണ്ട.മറിച് സത്യം മാത്രം പറഞ്ഞു ജീവിക്കാന്‍ നോക്കൂ ,എത്ര ബുദ്ധിമുട്ടാണ് അല്ലേ?നമ്മുടെ രാഷ്ട്രപിതാവിനെ കൂടുതല്‍ അറിയുന്തോറും നാം കൂടുതല്‍ വിസ്മയിക്കുന്നു. എന്റെ ജീവിതമാണ്‌ എന്റെ സന്ദേശം എന്ന് ആ മഹാത്മാവ് പറഞ്ഞത് എത്ര ശരിയാണ് .നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങള്‍ തന്നെയാണ് നമുക്ക് ഈ ലോകത്തിനുള്ള സംഭാവന .ബാപ്പു ജീവിച്ച ഭാരതത്തില്‍ ജീവിക്കുന്ന നമുക്കും ഈ സമൂഹത്തിനു എന്തെങ്കിലും ചെയ്യാനാകും .ഒരു ജനതയ്ക് മുഴുവന്‍ വെളിച്ചമേകിയ ,വരാനിരിക്കുന്ന തലമുറകള്‍ക്ക് കൂടി പ്രചോദനമാകുന്ന ആ മഹാ മനുഷ്യന്റെ ഓര്‍മയ്ക് മുന്നില്‍ എന്റെ പ്രണാമം .

Saturday, August 28, 2010

വെള്ളത്തില്‍ ഒരു ഓണം തുടരുന്നു

ഓണത്തിന് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിക്കുന്നത് പോലെ സ്പെഷ്യല്‍ മദ്യങ്ങളും അനുവദിക്കുന്നതിനെ പട്ടി സര്‍ക്കാര്‍ ആലോചിക്കണം .ഞങ്ങള്‍ പറഞ്ഞാല്‍ വേണ്ട എന്ന് തള്ളികളയാന്‍ സര്കരിനു പറ്റില്ലല്ലോ .ഖജനാവ് മുഴുവന്‍ ഞങ്ങള്‍ ചോര നീരാകിയ കാശല്ലേ? ഒന്ന് കൂടി :പണ്ട് ഒരു തെലുങ്കന്‍ എന്നോട് ചോദിച്ചു നിങ്ങള്‍ മലയാളികള്‍ എന്തിനാണ് ഇത്രയും കുടിക്കുന്നതെന്ന് ?ഉത്ടരം കിട്ടാന്‍ മൂന്ന് കുപ്പി ഫുള്ള് അകതാകേണ്ടി വന്നു.ഉത്ടരം ഇത്രമാത്രം "ചില ചോദ്യങ്ങള്‍ക്ക് ഉത്ടരം ഇല്ല "

വെള്ളത്തില്‍ ഒരു ഓണം.

ഇത്തവണയും ഞങ്ങള്‍ കരുനാഗപ്പള്ളികാര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.അത്യന്തം വാശിയേറിയ മത്സരത്തില്‍ അഖില കേരളത്തെയും പിന്തള്ലുവാന്‍ഞങ്ങള്‍ക്ക് കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ട്.ഓണം ഒര്മാകളിലാണ്‌ ജീവികുന്നത് എന പഴഞ്ചന്‍ ബുദ്ടിജീവി വാചകങ്ങളെ വാള് വെച്ചു കളഞ്ഞു ഞങ്ങള്‍ തെളിയികുകയാണ് ഓണം ആഘോഷതിന്റെതാണ് .മദ്യമില്ലാതെ മലയാളിക്കെന്ടഘോഷം ?ഈ കലാപരിപാടിയെ ഇത്രത്തോളം ആവേശകരമാകിയത് മാധ്യമ സുഹൃത്തുകളുടെ അകമഴിഞ്ഞ പ്രോത്സാഹനവും പിന്ടുനയുമാണ്. അല്ലെങ്കില്‍ ചാലക്കുടി ഞങ്ങള്കൊരു ഭീഷണിയാണെന്ന് ഞങള്‍ തിരിച്ചരിയില്ലയിരുന്നു .പണ്ട് തലയില്‍ മുണ്ടുമിത്റ്റ്‌അച്ഛനും വീട്ടുകാരും കാണാതെ ഷാപ്പില്‍ പോയി തുടിക്കുന്ന ഹൃദയത്തോടെ പുളിക്കുന്ന കല്ല്‌ കുടിച്ച ഒരു ഭൂതകാലം ഞങ്ങള്കുണ്ടായിരുന്നു .ബീവരെജ് (ആ നാമം വാഴ്ത്തപ്പെടട്ടെ )വന്നതോടെ ഞങ്ങളെയും പൌരന്മാരായി ഈ സമൂഹം അംഗീകരിച്ചു.സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് ഞങ്ങളെ നിങ്ങള്‍ എത്തിച്ച പോലെ ഞങ്ങളുടെ കുടുംബങ്ങളെ ഞങ്ങള്‍ ദുഖത്തിന്റെയും ദുരിതത്തിന്റെയും വഴികളിലേക് ഞങ്ങളും എത്തിച്ചു. എല്ലാവരും മാറണമല്ലോ? ഒരു കായിക ഇനത്തിനു നല്‍കുന്ന എല്ലാ കവറേജും പ്രിയ മാധ്യമങ്ങള്‍ നല്‍കി.എന്തിനു അധികം പറയണം ഉത്രാടത്തിന് ആര് ലീഡ് ചെയ്യുന്നു തൊട്ടുപിന്നില്‍ ആരോകെ എന്നെല്ലാം ഞങ്ങള്ക് സമയാസമയം എത്തിച്ചു തന്നവരെ നന്ദി.ചാലക്കുടി മുന്നേറിയപ്പോള്‍ അതുവരെ കഴിച്ചതു മുഴുവന്‍ ആവിയായിപ്പോയി. മദ്യപാനം ഒരു സാമുഹിക ആചാരമായി കരുതുന്ന ഈ നാട്ടില്‍ പിന്നിലായിപ്പോയാല്‍ പിന്നെ ബിയര്‍ അടിക്കാന്‍ പോലും യോഗ്യതയില്ലതവരായി പോയേനെ.പക്ഷെ പൊതു ആവശ്യം കണക്കിലെടുത്ത് എല്ലാവരും കൈമെയ് മറന്നു പരിശ്രമിച്ചു. ഐക്യം എങ്ങനെ നമ്മെ വിജയികലാക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ്‌ ഈ വിജയം .നിങ്ങള്‍ വിസ്വസികുമോ എന്നറിയില്ല ഇവിടെ മധ്യപാനികല്ക് ഒരു അസോസിയേഷന്‍ വരെ ഉണ്ട് .ബിവേരജിലെ സേവനം മെച്ചപെടുത്താന്‍ സര്‍ക്കാര്‍ (ആ നാമവും വാഴ്ത്തപ്പെടട്ടെ ) സെല്‍ഫോണിലൂടെ സന്ദേശം അയക്കുന്ന നൂതനമായ ഒരു പദ്ധതി ആവിഷ്കരിച്ചത് തന്നെ ഞങ്ങളെ എത്രമാത്രം ആദരികുകയും സ്നേഹികുകയും ചെയ്യുന്ന ഒരു നാടാണ് നമ്മുടെത് എന്ന് കാട്ടിത്തരുന്നു .പണ്ട് അയ്യേ കുടിയന്‍ പോകുന്നു എന്ന് പറഞ്ഞവര്‍ ഇന്ന് കുശലം ചോദിക്കുന്നത് ബിവേരെജിലെകാണോ എന്നാണ്.അതു കൊണ്ട് മദ്യപാനത്തെ നമ്മുടെ ദേശീയ ഉത്സവമാകി അവ്ദ്യോകികമായി (നാട് മുഴുവന്‍ അംഗീകരിച്ചു കഴിഞ്ഞു.)പ്ര്യഖ്യാപിക്കണം എന്ന് അപേക്ഷിക്കുകയാണ് .ആരും കുടിയന്മാരായി ജനിക്കുന്നില്ല ,(മരികുന്നുണ്ടാവും ,പക്ഷെ അത് നമ്മുടെ വിഷയമല്ല )പല പല സാഹചര്യങ്ങള്‍ (കല്യാണം,ജനനം,ജോലി കിട്ടല്‍ ,ജോലി പോകല്‍ ,സന്തോഷത്തിനു ,ദുഖത്തിന്, ഒരു മൂഡ്‌ ഇല്ലാത്തപ്പോള്‍ ,ഗള്‍ഫില്‍ നിന്ന് വരല്‍ ,പോകല്‍ ,ഒത്തുചേരല്‍ തുടങ്ങി അനന്തമായ )നമ്മെ ആദ്യം ബിയര്‍ കുടിയനാകും .ആരേലും ചോദിച്ചാല്‍ ബിയര്‍ മാത്രമേ കഴികു എന്ന് പറയും .പിന്നെ പിന്നെ ബിയര്‍ എന്നതിന് ശേഷം കോമകള്‍ കൂടിവരും .തുടങ്ങാനും തുടരാനും എളുപ്പവും കൂട്ടുകാര്‍ നിരവധിയുല്ല്ലതും നിറുത്താന്‍ ശ്രമികുംപോള്‍ കൂട്ടുകാര്‍ ആരുമില്ലാതെ ഒറ്റപ്പെട്ടു പോകുന്നതുമായ ഒരു വിനോടമാണല്ലോ ഞങ്ങളുടേത് .ആരെങ്കിലും ഒറ്റപെടല്‍ ഇഷ്ടപ്പെടുമോ ?ഒന്നുമില്ലെങ്കിലും മനുഷ്യന്‍ സാമുഹിക ജീവിയല്ലേ .അത് തന്നെയാണ് ഞങ്ങളെ കുടിയന്മാരായി കഴിയാന്‍ പ്രേരിപ്പിക്കുന്നത് .ഒരു ഗ്ലാസ് കഴിചില്ലേല്‍ നീയൊക്കെ ആനനോടാ? എന ചോദ്യത്തിന് ഉത്ടരം നല്‍കാനാണ് ചിലര്‍ കഴിക്കുന്നത് .കാരണങ്ങള്‍ പലതാകാം പക്ഷെ നാം ഒത്തുകൂടുന്നത് അനന്തമായി നീളുന്ന ബിവരെജിനു മുന്നിലെ വരിയിലാണ് .അങ്ങനെ ഒരു ബന്ധം ആരംഭിക്കുന്നു .അതിന്റെ സന്തോഷത്തിനു ഒരു ഫുള്ള് കൂടി അളിയന്‍ മേടിച്ചു തരും .അളിയന്‍ എന വാചകം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും ഞങ്ങള്‍ തന്നെ .ഇട്ടവന ഒരു കാഴ്ച കണ്ടു ഓണത്തിന് അച്ഛന് നല്കാന്‍ കുപ്പിയുമായി പോകുന്ന മകനെ .മുന്‍പ് പറഞ്ഞ പോലെ കാലം മാറി .പണ്ട് ഓണകോടി ഇന്ന് ബ്കര്ടി ബ്ലാസ്റ്റ് .ഇനി പ്രിയ ചാലകുടി നിവാസികള്‍ക്ക് നാം സഹോദരരാന് .പക്ഷെ കളിയ്ക്കാന്‍ നോക്കരുത് .കാപസിടി ഉണ്ടെന്നു പത്തു പേരെ കാണിക്കാനാണ് മലയാളി കുടിക്കുന്നത് എന്ന് ഓര്‍ക്കുക .വെറുതെ വാശി കാണിച്ചു ബിവേരാജു ജീവനക്കാര്‍ക്ക് ബോണസ് കൂട്ടരുത് .ഓണത്തിന് ഫിട്ടാകാത്ത ഒരുതനുണ്ടല്ലോ മാവേലി അവനെയും ഞങ്ങള്‍ ഒരിക്കല്‍ കുപ്പിയിലാക്കും .