"മറ്റുള്ളവര്ക്കു വേണ്ടി നൊമ്പരപ്പെടാനുള്ള മനസാണ് സ്നേഹം "

Friday, December 18, 2015

അരുത്, പ്രണയിക്കരുത് !!!

അരുത്, പ്റണയിക്കരുത്.
വായിക്കുന്ന,
എഴുതുന്ന,
ഒരുവളെ പ്റണയിക്കരുത്.
അരുത്, പ്റണയിക്കരുത്.

വിദുഷിയായ,
മായികതയുള്ള,
കാല്പ്പനിക ഭാവനകളുള്ള
കിറുക്കത്തിയായ
ഒരുവളെ പ്റണയിക്കരുത്.

അരുത്, പ്റണയിക്കരുത്.
സ്വയം തിരിച്ചറിഞ്ഞ,
ചിന്തിക്കാനറിവുള്ള,
പറക്കാനറിയുന്ന,
ബോധ്യങ്ങളേറേയുള്ള
ഒരുവളെ പ്റണയിക്കരുത്.

്.
അരുത്, പ്റണയിക്കരുത്.
പ്റണയസമാഗമങ്ങളില്
വിടര്ന്നു ചിരിക്കുകയും
വിലപിക്കുകയും ചെയ്യുന്ന
ആത്മാവിനെ മാംസമായ്
മാറ്റാനറിവുള്ള
കവിതകളേറെ പ്റിയമുള്ള
(അവളത്റെ എറ്റവും അപകടം)
ചിത്റമെഴുത്തിലാഴ്ന്നുമുഴുകി
സമയകാലമറിയാതെ
ആനന്ദിക്കുന്ന,
സംഗീതം ജീവശ്വാസമായി
കരുതുമൊരുവളെ
പ്റണയിക്കരുത്.

അരുത്, പ്റണയിക്കരുത്.
വിപ്ളവ വീര്യമേറെയുള്ള
അനീതികളിലമര്ഷമുള്ള,
രാഷ്ട്ീയ ബോധമുള്ള,
വിഡ്ഢിപ്പെട്ടിക്കുമുന്നില്
ചടഞ്ഞിരിക്കാനിഷ്ടമില്ലാത്ത,
ഒരുവളെ പ്റണയിക്കരുത്,

അവളെത്റ മോഹിനിയാകട്ടെ,
സൗന്ദര്യധാമമാകട്ടെ,
അവളെ പ്റണയിക്കരുത്.

അരുത്, പ്റണയിക്കരുത്.
ഊര്ജ്ജസ്വലയായ,
ഉജ്ജ്വല തീവ്റയായ
അസംബന്ധിയും,
ആനന്ദിപ്പിക്കുന്നവളുമായ
ഒരുവളെ പ്റണയിക്കരുത്
അത്തരമൊരുവളെ  പ്രണയിക്കാ 
നഭിലഷിക്കപോലുമരുത് 

എന്തെന്നാല്
അത്തരമൊരുവളെ പ്റണയിച്ചു പോയാല്
അവള് നിന്നെ വേട്ടാലും
വെടിഞ്ഞാലും
പ്റണയിച്ചാലും
പിരിഞ്ഞാലും
അത്തരമൊരുവളില്
നിന്നൊരു തിരിച്ചു
പോക്കെന്നും നിനക്കസാദ്ധ്യം.,

വര്ണ്ണബലൂണുകള്‍


---------------------
അച്ഛന്ടെ ചുംബനങ്ങള്ക്ക്
ചവര്പ്പുരുചിയായതും
തഴുകേണ്ട വിരലുകള്
പാമ്പുപോലിഴഞ്ഞു തുടങ്ങിയതും
അവളറിഞ്ഞിട്ടില്ല.
അവളിപ്പോഴും അച്ഛന്
വാങ്ങി നല്കാമെന്നേറ്റ
വര്ണ്ണബലൂണുകളെ
സ്വപ്നം കാണുകയാണ്....

Tuesday, November 17, 2015

അലങ്കാര മത്സ്യമേ

അലങ്കാര മത്സ്യമേ

നീ മീനല്ല
നഗര നടുവിലെ
ശീതികരിച്ച  മുറിക്കുള്ളിലെ
ഒന്നരച്ചാണ്‍ സ്ഫടിക
ക്കൂടിനപ്പുറം നിനക്കറിയില്ല
ലോകം .

നിനക്ക് പുഴയാഴമറിയില്ല
ഒഴുക്കിനെതിരെ
നീന്താനറിയില്ല
ഒറ്റാലിൽ നിന്ന്'
തെറ്റാനുമറിയില്ല .

നിനക്ക് പ്രണയമറിയില്ല
ഇണയുടെ  വാലുരുമ്മി
കുറുകാനുമറിയില്ല .

പുതുമഴപ്പെയ്തി
ല്ലാഹ്ലാദം  പൂണ്ടു  നീങ്ങു -
മൊരു  കുരുന്നും  കൗതുക
ക്കണ്ണാൽ  നിന്നെ വിളിക്കില്ല
മാനത്തുകണ്ണീയെന്ന് .

നിനക്ക് 
പെരുമഴപ്പെയ്ത്തും
വേനൽ  വരൾച്ചയുമറിയില്ല .

ഒടുവിലൊരു ചൂണ്ടലിൽ
പ്രാണൻ  പിടയുമ്പോൾ
ചെകിളയൊന്നടർത്തി
അവസാന  ശ്വാസമെടു
 ത്തൊടുങ്ങാനും  നിനക്കറിയില്ല
നീ മീനല്ല .

Sunday, May 31, 2015

പാനപാത്രം

പാതി ശൂന്യമീ
പാനപാത്രത്തിൻ
മറു പകുതിയിൽ
തിളയ്ക്കുമസംതൃപ്തി.

Friday, May 22, 2015

തോറ്റ യുദ്ധത്തിലെ പടയാളികൾ

ഞങ്ങൾ
തോറ്റ യുദ്ധത്തിലെ പടയാളികൾ
വീര കഥകൾ പാടുന്ന മുറിവുകൾ  പേറാത്തവർ.
മേലാളന്മാരനുരന്ജനത്തിനത്താഴ
മേശമേൽ മധുചഷകമുയര്തുമ്പോൾ
അത്തലൊടുങ്ങാതാപമാന ഭരിതരായ് ഞങ്ങൾ.
അപകര്ഷത തൻ  ചുറ്റിക  തലപ്പുകളാ
ഞ്ഞടിക്കുപ്പോഴും  ശിരസ്സിനുള്ളിൽ  കാത്തു
വെയ്ക്കാറുണ്ടോർമ്മകൾ, നോവുകൾ.
കൊടും തണുപ്പിൽ, കൊടിയ  വേനലിൽ
പൊരുതാൻ മടിക്കാതെ നിന്നവർ ഞങ്ങൾ .
ഇനിയാൾക്കൂട്ടമിതു നിൻ  പിഴ , നിന്റെ
മാത്രംപിഴയെന്നാർക്കുമ്പോൾ
സ്വയം  തീർത്ത കിടങ്ങുകളിൽ
മരണത്തിനും വേണ്ടാതെ  ഞങ്ങളിങ്ങനെ .....

Saturday, May 16, 2015

മഴ

മഴയ്ക്ക് 
നനയ്ക്കാൻ മാത്രമല്ല 
കരയിക്കാനുമറിയാം 

Monday, May 4, 2015

പ്രണയം

ദീര്‍ഘമൗനങ്ങള്‍,
ഒറ്റവാക്കുത്തരങ്ങള്.
ഇങ്ങനെയൊക്കെയാവും
ഓരോ പ്റണയങ്ങളും
അതല്ലാതാകുന്നത്....