"മറ്റുള്ളവര്ക്കു വേണ്ടി നൊമ്പരപ്പെടാനുള്ള മനസാണ് സ്നേഹം "

Thursday, July 25, 2013

ജീവിതം

മൃതമാകുമുലകിലതി
ചടുല ജീവിതം
ദുഷ്കരം അസ്സംശയം.

ഒരുക്കമാണെങ്കിലുമജ്ജീവിത
മൊന്നിനായി ഞാന്‍.

ആയാസരഹിതമല്ലെങ്കിലു
മിഛ്ചിക്കുന്നു ഞാനീ ജീവിതത്തിന്‍
മാത്രയനുഭവങ്ങളിലൂടതി
ദൂരം നടന്നിടുവാന്‍.

ഏകീടു മീ ജീവിതത്തിന
ര്ഥമാഹ്ലാദവും.ഇത് ദയാബായിയുടെ ഒരു കവിതയുടെ വിവര്‍ത്തനം ആണ്.വായിച്ചപ്പോള്‍
എഴുതാന്‍ തോന്നി.എഴുതി.അത്ര മാത്രം.എല്ലാ പിഴവുകളും എന്റേത് മാത്രം.മൂലരൂപം താഴെ കൊടുക്കുന്നു.

Intese aliveness
in a dead world
indded is
a costly affair.
Yet I rather pay
the price of this living.
I want to live through
every moment,every experience
Though not easy always.
It brings joy
and its worth living.