"മറ്റുള്ളവര്ക്കു വേണ്ടി നൊമ്പരപ്പെടാനുള്ള മനസാണ് സ്നേഹം "

Saturday, October 2, 2010

ഗാന്ധി

ഇത്രയ്ക് ലാളിത്യമുള്ള ഒരു മനുഷ്യന്റെ നാട്ടുകാരനയതില്‍ ഞാന്‍ അഭിമാനിക്കുന്നു .ഗാന്ധിജിയുടെ കുറ്റങ്ങള്‍ കണ്ടെത്താന്‍ നടക്കുന്ന ഒരുപാട് പേരുണ്ട് .കൂട്ടുകാരെ ആദ്യം അദ്ധേഹത്തിന്റെ നല്ല ഗുണങ്ങളില്‍ എതെന്കിലുമൊന്നു സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കു .ഒറ്റ തോര്തുടുത് ഭാരത പര്യടനം നടത്തണ്ട.മറിച് സത്യം മാത്രം പറഞ്ഞു ജീവിക്കാന്‍ നോക്കൂ ,എത്ര ബുദ്ധിമുട്ടാണ് അല്ലേ?നമ്മുടെ രാഷ്ട്രപിതാവിനെ കൂടുതല്‍ അറിയുന്തോറും നാം കൂടുതല്‍ വിസ്മയിക്കുന്നു. എന്റെ ജീവിതമാണ്‌ എന്റെ സന്ദേശം എന്ന് ആ മഹാത്മാവ് പറഞ്ഞത് എത്ര ശരിയാണ് .നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങള്‍ തന്നെയാണ് നമുക്ക് ഈ ലോകത്തിനുള്ള സംഭാവന .ബാപ്പു ജീവിച്ച ഭാരതത്തില്‍ ജീവിക്കുന്ന നമുക്കും ഈ സമൂഹത്തിനു എന്തെങ്കിലും ചെയ്യാനാകും .ഒരു ജനതയ്ക് മുഴുവന്‍ വെളിച്ചമേകിയ ,വരാനിരിക്കുന്ന തലമുറകള്‍ക്ക് കൂടി പ്രചോദനമാകുന്ന ആ മഹാ മനുഷ്യന്റെ ഓര്‍മയ്ക് മുന്നില്‍ എന്റെ പ്രണാമം .

21 comments:

വി.എ || V.A said...

എന്റെയും പ്രണാമം കൂടെ ചേർക്കാം, ഇങ്ങനെയുള്ള ഒരാൾ ജീവിച്ചു കാണിച്ചെന്ന് പറഞ്ഞാൽ, ഭാവിയിൽ ജനം വിശ്വസിക്കില്ലെന്ന് ഐൻസ്റ്റീൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഗാന്ധിജിയുടെ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ എന്ന പുസ്തകം ഇന്നത്തെ തലമുറ തീർച്ചയായും വായിച്ചിരിക്കേണ്ടതാണ്. ആ ‘മഹാത്മാ’വിനെയോർത്ത് ആദരാഞ്ജലികളർപ്പിക്കുന്നു, ഞാനും.....

ജയിംസ് സണ്ണി പാറ്റൂര്‍ said...

ഒരു പീരങ്കിവെടിയൊച്ചക്കു
പിന്നാലെയൊരു നിമിഷം
അനങ്ങാതെ നിന്നു സ്മരിക്കും
ഇന്നോ നമ്മള്‍ മഹാത്മജിയെ
അതെ ഒരേയൊരുനിമിഷം മാത്രം
ഇനി ജനുവരി മുപ്പതിന് .

sulekha said...

einstene paranjath pandu vayichappo njan karuthi anganeyonnum nadakillannu.khedakaramennu parayatte gandhiji oru sootrakarananu ennu viswasikkunna kure pere enikariyam.aatmakathayil satyam matram paranja apoorva recordum bappuvinu nalkanam.jamesetta kavithayk nandi

umfidha said...

nannaayirikkunnu, smaranawww.ilanjipookkal.blogspot.com

haina said...

പ്രണാമം

jayarajmurukkumpuzha said...

pranamam............

ഒരു നുറുങ്ങ് said...

ഈ മഹാത്മാവിനെ പൊറുപ്പിക്കാതെ
വധിച്ചു കളഞ്ഞ ഘോട്സേമാരെവിടെ?

sulekha said...

namukk chuttinumund nurunge

വരയും വരിയും : സിബു നൂറനാട് said...

പുതിയ തലമുറയോട് പറഞ്ഞു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്..!!
M TVയിലും, WWEയിലും ഒക്കെ കണ്ണും നട്ടിരിക്കുന്നവര്‍ ഗോഡ്സെയേ ആരാധിക്കനാണ് സാഹചര്യം!!

jazmikkutty said...

ഗാന്ധിജിയെ ആദരിച്ചില്ലേലും,നിന്ദിക്കാതിരുന്നാല്‍ മതിയായിരുന്നു...
ആ മഹാത്മാവിന്റെ സ്മരണക്കു മുന്നില്‍ പ്രണാമം!

jazmikkutty said...

ഗാന്ധിജിയെ ആദരിച്ചില്ലേലും,നിന്ദിക്കാതിരുന്നാല്‍ മതിയായിരുന്നു...
ആ മഹാത്മാവിന്റെ സ്മരണക്കു മുന്നില്‍ പ്രണാമം!

തെച്ചിക്കോടന്‍ said...

പ്രണാമം.

ഹംസ said...

മഹാത്മാവിനെ കുറിച്ച് അഭിമാനം തോന്നുന്ന ചില സമയങ്ങള്‍ ഉണ്ടാവാറുണ്ട് .. അതില്‍ ഒരു ചെറിയ സംഭവം പറയാം ... ജോലി ചെയുന്ന സൈറ്റില്‍ ഈജ്യപ്ഷനായ ഒരു തൊഴിലാളി ജോലിക്കുണ്ട് അവന്‍റെ നാട്ടിലെ ഭരണാധികാരിയുടെ പേര് പോലും അവനു അറിയില്ല അത്രക്ക് പാവം .. ഒരിക്കല്‍ എന്‍റെ അടുത്ത് ഒരു ഇന്ത്യന്‍ നോട്ട് അവന്‍ കണ്ടു അത് വാങ്ങി അവന്‍ നോക്കിയിട്ട് എന്നോട് പറഞ്ഞു “ആദാ മാത്മാ ഗാന്ധി” ( ഇത് മഹാത്മാ ഗാന്ധി ) എന്ന്
അപ്പോള്‍ ഞാന്‍ ചോദിച്ചു നിനക്ക് അറിയുമോ എന്ന് അവന്‍ പറഞ്ഞു “ ആദാ നഫര്‍ മറ കോയിസ്” ( ഇയാള്‍ വളരെ നല്ല ആളാ ) എന്ന്
എനിക്ക് ഭയങ്കര സന്തോഷമായി .. ഹുസ്നിമുബാറക്കിനെ പോലും അറിയാത്ത ഒരു ഈജിപ്ഷ്യന്‍ നമ്മുടെ ഗാന്ധിയെ അറിയുന്നു അതില്‍ പരം എന്തു സന്തോഷം വേണം .. ഗാന്ധിയുടെ നാട്ടുകാരനായതില്‍ ഞാന്‍ അഭിമാനിക്കുന്നു.

സുലേഖ said...

നമ്മള്‍ ഭാരതീയര്‍ക്ക് മാത്രമേ ഗാന്ധി പുരാവസ്തു ആയി മാറിയിട്ടുള്ളൂ എന്നര്‍ത്ഥം .എനിക്ക് തോന്നുന്നു അമേരിക്കയിലും ഗാന്ധിജയന്തി ദേശീയ ദിനം ആണെന്ന് .മുറ്റത്തെ മുല്ലയ്ക്ക് മണമില്ലല്ലോ ?

thanalvazhikal.blogspot.com said...

Aano....Americayilum desiya dinam ano annu!!!!!

Anonymous said...

നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങള്‍ തന്നെയാണ് നമുക്ക് ഈ ലോകത്തിനുള്ള സംഭാവന ..... ആരും ഓർക്കാത്ത യാഥാർത്യം ആ മഹാമനുഷ്യന്റെ ഓർമ്മയിൽ ഞാനും പങ്കു ചേരുന്നു

Echmukutty said...

ഗാന്ധിജിയെ മറന്നില്ല്ലെങ്കിൽ കണ്ണാടിയിൽ നോക്കാൻ പോലും പറ്റില്ല, സുലേഖ.

ഉത്തരേന്ത്യയിൽ താമസിച്ചപ്പോഴാണ് അദ്ദേഹം പറഞ്ഞ ഒരുപാട് കാര്യങ്ങളുടെ പൊരുൾ മനസ്സിലായത്. അതുവരെ എന്തിന് അദ്ദേഹം ഇത്രയധികം നിഷ്ഠ പുലർത്തുന്നുവെന്ന് സംശയിച്ചിരുന്നു, പലപ്പോഴും.

അദ്ദേഹം കുറച്ചേ പറഞ്ഞുള്ളൂ, അതു പോലും നമുക്ക് വയ്യ. അതുകൊണ്ടാണല്ലോ നാം വെടിവെച്ച് അദ്ദേഹത്തെ നിശ്ശബ്ദനാക്കിക്കളഞ്ഞത്.

സത്യം പറയുന്നതിന്റെയും ത്യജിയ്ക്കുന്നതിന്റെയും ധീരത അസാമാന്യമാണ്.
ആർത്തിപ്പണ്ടാരങ്ങൾക്കും ദുർബലചിത്തർക്കും അത് സാധ്യമല്ല സുലേഖ.

Manoraj said...

ഇപ്പോഴാണ് ഈ ബ്ലോഗ് കണ്ടത്.. ഇത്രയും വൈകി ഒരു പ്രണാമം അത് ഗാന്ധിയെ പുച്ഛിക്കും പോലെയാവും എന്നതിനാല്‍ ചെയ്യുന്നില്ല..

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ഗോട്സേമാര്‍ പെരുകുകയും മഹാത്മാക്കള്‍ കുറ്റിയറ്റുപോകുകയും ചെയ്യുന്ന ഈ കലികാലത്ത് ഈ പോസ്റ്റ്‌ പ്രസക്തം തന്നെ.

സുലേഖ said...

manojraj>ഒട്ടും താമസിച്ചിട്ടില്ല മനോജ്‌ രാജ് .
thanal>എന്‍ വി കൃഷ്ണ വാരിയര്‍ എഴുതിയ കവിത ഓര്മ വരുന്നു .
thanavazhikal>പഴയ ഒരു ഓര്‍മയാണ് പ്രിയ .ശരിയാണോ എന്ന് നോക്കണം.

സുജിത് കയ്യൂര്‍ said...

Aashamsakal