"മറ്റുള്ളവര്ക്കു വേണ്ടി നൊമ്പരപ്പെടാനുള്ള മനസാണ് സ്നേഹം "

Sunday, June 26, 2016

ഇച്ഛ


എന്ടെ ഒരു വിവർത്തന കൊലപാതകം..  മൂലകവിതയുടെ പേരറിഞ്ഞൂട.  (അപ്പൊ ഞാനൊരു പേരിട്ട്..അല്ല പിന്നെ)9
ഇച്ഛ
.............
കേൾക്കാത്ത ഗീതങ്ങൾക്കൊക്കെയും
കാതു കൂർപ്പിക്കുവാൻ,
കാണാത്ത നിറങ്ങൾ,നിഴലുകൾ,രൂപങ്ങ-
ളൊക്കെയും  കാണുവാൻ,
ഭുവനമാകയും അദൃശ്യമൊഴുകി
പ്പരക്കുമായ ചൈതന്യമറിയാൻ,
പറന്നീടുവാൻ,  യാഥാർത്ഥ്യമൊന്നിൻ
അതിരുകളതിലംഘിക്കുമാ
മദൃശ്യമാമാത്മാവിൻ
അതിവിശുദ്ധമാകും
അലൗകികാനന്ദം തേടുവാൻ,
മറ്റൊരാത്മാവിനു ചെവി കൊടുക്കാൻ
പിന്നെയുമൊരാത്മാവിനോടു മന്ത്രണം ചെയ്യുവാൻ.
ഇരുളിലൊരു ദീപമായിടാൻ
കൊടുങ്കാറ്റുനേരങ്ങളിൽ
കുടയായീടുവാൻ,
അറിഞ്ഞതിനുമപ്പുറമനുഭൂതികൾ തേടാൻ
ഗരുഡനൊന്നിന്ടെ നയനമായീടുവാൻ,
ഗിരിനിരയൊന്നിന്ടെ ചെരിവായി മാറുവാൻ,
പൗർണ്ണമിച്ചന്ദ്രന്ടെ പ്രണയമായ്
അലയടിച്ചുയരുന്ന തിരമാലയാകുവാൻ,
മരമായീടുവാൻ,ദലങ്ങളുടെയൊക്കെയും ഓർമ്മകളറിയാൻ,
അതിദ്രുതം പായുമീ നഗരങ്ങളിലൊക്കെയുമ
ലസമലഞ്ഞും കാഴ്ചകൾ നുകർന്നും
പിന്നെയും നുകർന്നും നടന്നീടുവാൻ,
യോഷിതയൊരുവൾ തൻ പുഞ്ചിരിയാകുവാൻ
ജാഗരമറിയാതെ കാത്തൊരു നല്ല
നിമിഷത്തിലൊന്നായവൾ തൻ
ഓർമ്മകളിലിങ്ങനെ തിളങ്ങി നിൽക്കാൻ....

1 comment:

sulekha said...

To hear never-heard sounds,
To see never-seen colors and shapes,
To try to understand the imperceptible
Power pervading the world;
To fly and find pure ethereal substances
That are not of matter
But of that invisible soul pervading reality.
To hear another soul and to whisper to another soul;
To be a lantern in the darkness
Or an umbrella in a stormy day;
To feel much more than know.
To be the eyes of an eagle, slope of
a mountain;
To be a wave understanding the influence of the moon;
To be a tree and read the memory of the leaves;
To be an insignificant pedestrian on the streets
Of crazy cities watching, watching, and watching.
To be a smile on the face of a woman
And shine in her memory
As a moment saved without planning.

Dejan Stojanovic